കൊല്ലം: ഭര്‍തൃ പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് ക്ഷോഭിച്ച് സംസാരിച്ചിട്ടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. ഇത്തരത്തില്‍ വീഡിയോ പുറത്തു വന്നിട്ടുണ്ടെന്ന മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അത്തരത്തില്‍ പല വീഡിയോകളും വരും അത് നിങ്ങള്‍ ഈ അവസരത്തില്‍ ഏറ്റെടുത്ത് ചര്ച്ചയാകുകയല്ല വേണ്ടതെന്ന് ജോസഫൈന് പറഞ്ഞു. ആരോപണം താന്‍ നിഷേധിക്കുകയാണെന്ന് പറഞ്ഞ ജോസഫൈന് സംഭവത്തില്‍ സ്വയം ന്യായീകരിച്ചു.
'ഞങ്ങളും പച്ചയായ മനുഷ്യരാണ് ഓരോ ദിവസവും ഞങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കാരണം അത്രമാത്രം സ്ത്രീകളാണ് ദിവസവും വിളിക്കുന്നത്' ജോസഫൈന് പറഞ്ഞു.
സ്ത്രീകള്‍ക്ക് പുരുഷന്മാരില് നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ നേരിട്ട് വനിതാ കമ്മീഷനിലേക്ക് ഓടിയെത്താനാകില്ല. പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ പറയും. അങ്ങനെ ചെയ്താല്‍ കേസിന് കൂടുതല്‍ ബലം ലഭിക്കും ഇത് എല്ലാ പരാതിക്കാരോടും പറയുന്നതാണെന്നും ജോസഫൈന് പറഞ്ഞു.
Also Read-വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് എതിരെ കേസെടുക്കണം; പരാതി നല്കി ബിന്ദു കൃഷ്ണതങ്ങള് പറയുന്ന കാര്യങ്ങള്‍ യഥാവിധി കേട്ടില്ലെങ്കില്‍ ചിലപ്പോള്‍ ഉറച്ച ഭാഷയില്‍ സംസാരിക്കേണ്ടി വന്നേക്കാം. അങ്ങനെ ബോള്‍ഡായി സംസാരിക്കേണ്ട സന്ദര്‍ഭങ്ങള്‍ വരാറുണ്ടെന്ന് അവര്‍ പറഞ്ഞു.
കൊല്ലത്ത് സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുനനു ജോസഫൈന്റെ പ്രതികരണം.
ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തത്സമയം പരാതി നല്‍കാനായി വാര്‍ത്താചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന് അധ്യക്ഷ അപമര്യാദയായി പെരുമാറിയത്. യുവതി സംസാരിച്ച് തുടങ്ങിയതുമുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷന് അധ്യക്ഷ പെരുമാറിയത്.2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു.
Also Read-'സ്ഥാനത്ത് നിന്ന് നീക്കണം'; വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ കേരളം ഒന്നടങ്കംകുട്ടികളില്ലെന്നും ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈന് ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍. 'എന്നാല്‍ പിന്നെ അനുഭവിച്ചോ' എന്നായിരുന്നു എം.സി.ജോസഫൈന്റെ പ്രതികരണം.
കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈന് യുവതിയോട് പറഞ്ഞു. വനിതാ കമ്മീഷനില്‍ വേണേല്‍ പരാതിപ്പെട്ടോ എന്നുമായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷയുടെ പ്രതികരണം.
Also Read-'ജോസഫൈനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണം; അവരുടെ പരിഗണനയില്‍ വന്ന എല്ലാ കേസിലും പുനരന്വേഷണം വേണം'; കെ സുധാകരന്ഭര്ത്യപീഡനത്തിന് ഇരയായ ആളോടുള്ള വനിതാ കമ്മീഷന് അധ്യക്ഷയുടെ മോശമായ പ്രതികരണത്തിനെതിരേ വ്യാപകമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. നേരത്തെ 89 വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടതില്‍ എം.സി ജോസഫൈനെതിരെ മുമ്പ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.