കള്ളക്കടത്ത് കേസ്: ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിയ്ക്കു ഒഴിഞ്ഞുമാറാനാകില്ലെന്ന് എം.കെ മുനീർ
സ്വപന സുരേഷിന് ഫ്ലാറ്റ് എടുത്ത് നൽകിയ ഐടി വകുപ്പിലെ അരുണിനെ മുഖ്യമന്ത്രിക്ക് അറിയില്ലേ? ഐടി വകുപ്പിലെ എല്ലാ നിയമനങ്ങളും കരാറുകളും അന്വേഷിക്കണമെന്ന് മുനീർ ആവശ്യപ്പെട്ടു.

എം.കെ. മുനീർ
- News18 Malayalam
- Last Updated: July 17, 2020, 5:35 PM IST
കോഴിക്കോട്: എം. ശിവശങ്കറിനെ സസ്പെൻഡ് ചെയ്തെങ്കിലും, സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ പ്രതിപക്ഷം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുവാനുള്ള രമേശ് ചെന്നിത്തലയുടെ തീരുമാനത്തിന് പിന്തുണയുമായി മുസ്ലീം ലീഗും രംഗത്ത് വന്നു.
എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തതോടെ പ്രതിപക്ഷ നിലപാട് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ പറഞ്ഞു. സ്വപന സുരേഷിന് ഫ്ലാറ്റ് എടുത്ത് നൽകിയ ഐടി വകുപ്പിലെ അരുണിനെ മുഖ്യമന്ത്രിക്ക് അറിയില്ലേ? ഐടി വകുപ്പിലെ എല്ലാ നിയമനങ്ങളും കരാറുകളും അന്വേഷിക്കണമെന്ന് മുനീർ ആവശ്യപ്പെട്ടു. പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. TRENDING:Gold Smuggling Case | കാണാതായ ഗൺമാൻ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിൽ; കണ്ടെത്തിയത് വീടിനടുത്തു നിന്നും
[NEWS]സുരക്ഷാ അവലോകനം; രാജ്നാഥ് സിങ് ലഡാക്കിൽ; ചിത്രങ്ങളിലൂടെ
[PHOTO]നിത്യ മേനോന്റെ ലിപ്-ലോക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
[PHOTO]
പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന്റെ തലവൻ സർക്കാറിന്റെ ഏതൊക്കെ കമ്പനികളിൽ ഡയറക്ടറാണെന്ന് അന്വേഷിക്കണം എന്നും എം.കെ. മുനീർ ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിക്കുമ്പോൾ അതിനെ വഴിതിരിച്ച് വിടാനാണ് സര്ക്കാര് ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. വാശിയും വൈരാഗ്യവും തീർക്കാർ സർക്കാർ കൊവിഡ് മാനദണ്ഡങ്ങളിൽ പോലും മാറ്റം വരുത്തുന്നുവെന്നും എംകെ മുനീര് ആരോപിച്ചു.
എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തതോടെ പ്രതിപക്ഷ നിലപാട് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ പറഞ്ഞു. സ്വപന സുരേഷിന് ഫ്ലാറ്റ് എടുത്ത് നൽകിയ ഐടി വകുപ്പിലെ അരുണിനെ മുഖ്യമന്ത്രിക്ക് അറിയില്ലേ? ഐടി വകുപ്പിലെ എല്ലാ നിയമനങ്ങളും കരാറുകളും അന്വേഷിക്കണമെന്ന് മുനീർ ആവശ്യപ്പെട്ടു. പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.