സ്പ്രിങ്ക്ളറിൽ മന്ത്രിമാർക്ക് വ്യത്യസ്ഥ നിലപാട്: CPI മന്ത്രിമാർ നിലപാട് വ്യക്തമാക്കണം: എം.കെ മുനീർ

'ഇഷ്ടമുള്ള ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകർ മാന്യൻമാരുംഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർ ആമാന്യൻമാരുമെന്ന സ്ഥിതിയാണ്.'

News18 Malayalam | news18-malayalam
Updated: April 22, 2020, 4:56 PM IST
സ്പ്രിങ്ക്ളറിൽ മന്ത്രിമാർക്ക് വ്യത്യസ്ഥ നിലപാട്: CPI മന്ത്രിമാർ നിലപാട് വ്യക്തമാക്കണം: എം.കെ മുനീർ
എം.കെ. മുനീർ
  • Share this:
കോഴിക്കോട്: സ്പ്രിങ്ക്ളർ വിഷയത്തിൽ മന്ത്രിമാർക്ക് വ്യത്യസ്ത അഭിപ്രായമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീർ എംഎല്‍എ. വിഷയത്തിൽ സിപിഐ മന്ത്രിമാർ നിലപാട് വ്യക്തമാക്കണം. ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ മാന്യത ഇല്ലാത്തവരായാണ് മുഖ്യമന്ത്രി കാണുന്നത്. പിണറായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും മുനീര്‍ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
You may also like:ലോക ഭൗമ ദിനത്തിൽ ഗൂഗിളിൽ തേനീച്ചയ്ക്ക് എന്ത് കാര്യം ?‍ [NEWS]രോഗം സ്ഥിരീകരിച്ച ഡൽഹിയിലെ കച്ചവടക്കാരൻ മരിച്ചു [NEWS]അഞ്ചുമാസമെടുത്ത് സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം പിടിക്കും [NEWS]

ഇ.പി.ജയരാജനെ പോലുള്ള വിഷയത്തെപ്പറ്റി ലാഘവത്തോടെയാണ് സംസാരിക്കുന്നത്. കരാർ ഒപ്പിട്ടതോടെ ഭരണഘടന പൗരൻമാർക്ക് നൽകുന്ന മൗലിക അവകാശ സംരക്ഷണം സർക്കാർ ലംഘിച്ചു. മുഖ്യമന്ത്രി ഭരണഘടന ലംഘനം നടത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ള ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകർ മാന്യൻമാരുംഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർ ആമാന്യൻമാരുമെന്ന സ്ഥിതിയാണ്. കോവിഡ് കാലത്ത് സർക്കാർ പ്രധാനമായും കാണുന്നത് ബാറുകൾ ലൈൻസ് കൊടുക്കുന്ന കാര്യത്തിലാണ്.  പ്രവാസികൾക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും മുനീർ ആരോപിച്ചു.


First published: April 22, 2020, 4:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading