നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആത്മഹത്യ ചെയ്യാൻ കഴിയില്ലല്ലോ ?' പൊട്ടിക്കരഞ്ഞ് എം.കെ രാഘവൻ

  'ആത്മഹത്യ ചെയ്യാൻ കഴിയില്ലല്ലോ ?' പൊട്ടിക്കരഞ്ഞ് എം.കെ രാഘവൻ

  കോഴ ആരോപണ വിവാദത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് കോഴിക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവൻ

  എം.കെ രാഘവൻ

  എം.കെ രാഘവൻ

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: കോഴ ആരോപണ വിവാദത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് കോഴിക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവൻ. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് രാഘവൻ പൊട്ടിക്കരഞ്ഞത്. അതേസമയം, സംഭവത്തെ നിയമപരമായി നേരിടുമെന്നും സോഷ്യൽ മീഡിയ ആക്രമണത്തെക്കുറിച്ച് പരാതി നൽകിയെന്നും എം.കെ രാഘവൻ വ്യക്തമാക്കി.

   സി.പി.എം വ്യക്തിഹത്യ നടത്തുകയാണെന്നും എം.കെ രാഘവൻ പറഞ്ഞു. ഇതിലും വലിയ അപമാനം നേരിടേണ്ടി വന്നിട്ടില്ല. സ്റ്റിങ് ഓപ്പറേഷന് പിന്നിൽ കോഴിക്കോട് സി.പി.എം ജില്ലാ നേതൃത്വമാണ്. തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുപോലെ അപമാനിക്കപ്പെട്ടിട്ടില്ല. തനിക്ക് വേറെ മാർഗമില്ലെന്നും ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

   ഹിന്ദി ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലായിരുന്നു എം.കെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാ​ഗ്ദാനം ചെയ്തത്. പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്നുമായിരുന്നു വീഡിയോ. എന്നാൽ, വീഡിയോ പുറത്തുവന്നപ്പോൾ തന്നെ അത് നിഷേധിച്ചു കൊണ്ട് എം.കെ രാഘവൻ രംഗത്തെത്തിയിരുന്നു.

   സംഭവം കെട്ടിച്ചമച്ചതാണെന്നും തെളിയിച്ചാല്‍ സ്ഥാനാർഥിത്വം പിന്‍വലിക്കാമെന്നും പൊതുജീവിതം അവസാനിപ്പിക്കാമെന്നും രാഘവന്‍ വ്യക്തമാക്കി. ചാനലിനെതിരെ പോലീസ് കമ്മീഷണർക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിരുന്നു. അതേസമയം, എം കെ രാഘവന് എതിരായ കോഴ ആരോപണത്തിൽ മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ റിപ്പോർട്ട് തേടിയിരുന്നു.

   First published:
   )}