വാഹനം തടഞ്ഞു നിർത്തി യുവാവ് തെറി വിളിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എം.എം. മണി (M.M. Mani). ‘വാഹനത്തിൽ നിന്ന് ഇറങ്ങിച്ചെന്നപ്പോൾ എം.എൽ.എ. ആണെന്നൊന്നും നോക്കില്ലെന്ന് പറഞ്ഞ് ചീത്ത വിളിച്ചു. ഇത്തരമൊരു സംഭവം ജീവിതത്തിൽ ആദ്യമാണ്. ആസൂത്രിതമാണെന്ന് കരുതുന്നില്ല’ എന്ന് മണി മീഡിയ വൺ ചാനലിനോട് പ്രതികരിച്ചു.
Also read: ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ഇവിടുണ്ടോ? എത്യോപ്യയിലെ മലയാളി മത്യാസ് ഏബ്രഹാം തിരയുന്നു
രാജാക്കാടിന് സമീപമാണ് സംഭവം നടന്നത്. എം.എൽ.എയുടെ വാഹനം ഇദ്ദേഹത്തിന്റെ വാഹനത്തെ മറികടന്നു പോയതായിരുന്നു പ്രകോപനം. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുൺ ആണ് തെറിവിളിച്ചത്. പിന്നാലെയെത്തി എം.എം. മണിയുടെ വാഹനത്തിന്റെ കുറുകെ നിർത്തിയാണ് അസഭ്യം വിളിച്ചത്.
Summary: Former minister M. M. Mani answers to the incident in Rajakkad where he was insulted by a passerby while travelling. According to him, the encounter was unexpected and says unintentional
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.