• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അതിരപ്പിള്ളിയില്‍ ഡാം വേണമെന്നാവർത്തിച്ച് എം എം മണി

news18india
Updated: September 3, 2018, 10:12 AM IST
അതിരപ്പിള്ളിയില്‍ ഡാം വേണമെന്നാവർത്തിച്ച് എം എം മണി
news18india
Updated: September 3, 2018, 10:12 AM IST
തൃശ്ശൂർ : അതിരപ്പിള്ളിയില്‍ ഡാം നിര്‍മ്മിക്കണമെന്നാവര്‍ത്തിച്ച് വൈദ്യുതമന്ത്രി എം എം മണി. ഇക്കാര്യത്തില്‍ ഇടതുമുന്നണിയില്‍ സമവായം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ചാലക്കുടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ അതിരപ്പിള്ളിയില്‍ ഡാം വേണമെന്ന അഭിപ്രായത്തില്‍ വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നുകൊണ്ടിരിക്കെയാണ് മന്ത്രി മുന്‍നിലപാട് ആവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പ്രളയം നേരിടാന്‍ അതിരപ്പിള്ളിയില്‍ ഡാം വേണം. വിദഗ്ധരാണ് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ സമവായമുണ്ടാകണമെന്നും ഇതിനായി ശ്രമിക്കുമെന്നും മണി അറിയിച്ചു. തൃശ്ശൂരില്‍ പെരിങ്ങല്‍ക്കുത്ത് ഡാം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തില്‍ കനത്ത നഷ്ടമുണ്ടായെന്നും സംസ്ഥാനത്തെ വൈദ്യുതി ഉത്പ്പാദന പ്രതിസന്ധി തീര്‍ന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍