• HOME
 • »
 • NEWS
 • »
 • kerala
 • »
 • MM Mani | 'നീതി കിട്ടി, അഞ്ചേരി ബേബിയെ കണ്ടിട്ട് പോലുമില്ല'; എം എം മണി

MM Mani | 'നീതി കിട്ടി, അഞ്ചേരി ബേബിയെ കണ്ടിട്ട് പോലുമില്ല'; എം എം മണി

2012 മെയ് മാസത്തിൽ ഇടുക്കി മണക്കാട് നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിൽ മണി പ്രതിയാവുന്നത്.

 • Share this:
  തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ (Anjeri Baby Murder Case) കോടതി കുറ്റവിമുക്തനാക്കിയതിന് ശേഷം പ്രതികരണവുമായി  എം എം മണി (MM Mani) തനിക്ക് നീതി കിട്ടിയെന്നും അഞ്ചേരി ബേബിയെ കണ്ടിട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. വയലാര്‍ രവി ആഭ്യന്തരമന്ത്രിയും കരുണാകരന്‍ മുഖ്യമന്ത്രിയും ആയിരുന്നപ്പോള്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ തോട്ടം തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഐന്‍ടിയുസിയില്‍ ചേര്‍ക്കുന്ന രീതിയുണ്ടായിരുന്നു. അതിനെതിരെ പാര്‍ട്ടിയും ട്രേഡ് യൂണിയന്‍ സംഘടനയും എതിർത്തിരുന്നു.

  അഞ്ചേരി ബേബിയും സംഘവും ആയുധം സഹിതം ഞങ്ങളുടെ ആളുകളെ ആക്രമിക്കുകയും ഞങ്ങളുടെ ആളുകള്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു എന്നാല്‍  ആ സംഘത്തില്‍  ഞാൻ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിലെ രണ്ടാംപ്രതിയായ മോഹന്‍ദാസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു മോഹന്‍ദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

  മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്താരക്കിയത്. നേരത്തെ വിടുതല്‍ ഹര്‍ജിയുമായി എം എം മണി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെയാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീല്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. എം എം മണിയെ കൂടാതെ ഒ ജി മദനനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികള്‍.

  2012 മെയ് മാസത്തിൽ ഇടുക്കി മണക്കാട് നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിൽ മണി പ്രതിയാവുന്നത്. കുപ്രസിദ്ധമായ 1,2,3 പ്രസംഗത്തിലൂടെ 1982 ലെ കൊലപാതക കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എം എം മണിയടക്കമുള്ള മൂന്ന് നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. ഇടുക്കിയിലെ വീട്ടിൽ നിന്നും ഐജിയുടെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത എം എം മണിക്കും കൂട്ടുപ്രതികൾക്കും 46 ദിവസം ജയിലിൽ കഴിയേണ്ടി വന്നു.

  ജയിൽ മോചിതനായി പുറത്തു വന്ന ശേഷം എം എം മണി വിടുതൽ ഹർജിയുമായി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയ കോടതി മണിയും കൂട്ടുപ്രതികളും വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ടു. ഈ വിധി ചോദ്യം ചെയ്ത് മണി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റവിമുക്തനാക്കിയുള്ള വിധിക്ക് വഴിയൊരുങ്ങിയത്.

  Also Read- Acid Attack| കോഴിക്കോട് കണ്ണടക്കടയിലെ ജീവനക്കാരിക്ക് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റു; യുവാവ് കസ്റ്റഡിയിൽ

  അതേസമയം, വലിയ നീതിനിഷേധമാണ് സംഭവിച്ചതെന്ന് അഞ്ചേരി ബേബിയുടെ സഹോദരൻ ജോർജ് പറഞ്ഞു. പ്രതികളുടെ ഉന്നതസ്വാധീനം ഉപയോഗിച്ച് കേസ് പലവട്ടം നീട്ടുകയും പല ബെഞ്ചുകൾ മാറുകയും ചെയ്തു. തങ്ങളുടെ സാമ്പത്തികാവസ്ഥ മൂലം നല്ലൊരു വക്കീലിനെ വച്ച് കേസ് നടത്താൻ സാധിച്ചിരുന്നില്ല. കേസിൽ കക്ഷി ചേർന്ന് പരമാവധി പോരാടിയെങ്കിലും ഒരു സീനിയർ അഭിഭാഷകനെ വച്ച് വാദിക്കാൻ സാധിക്കാതിരുന്നത് തിരിച്ചടിയായി. കേസ് ഏറ്റെടുക്കാമെന്ന് കോൺ​ഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഇനി അവരുമായി ച‍ർച്ച ചെയ്തു തീരുമാനിക്കും. 1982 ൽ കൊലപാതകം നടന്ന ഘട്ടത്തിൽ തന്നെ കേസ് അട്ടിമറിക്കപ്പെടുന്ന നിലയുണ്ടായിരുന്നുവെന്നും അഞ്ചേരി ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു.

  Published by:Jayashankar AV
  First published: