കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണവിധേയരായ സിപിഎമ്മിന്റെ പേര് പറയാൻ എഴുത്തുകാർക്കും സാംസ്കാരിക നായകർക്കും എന്താണ് മടിയെന്ന് എഴുത്തുകാരൻ എം.എൻ.കാരശ്ശേരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനങ്ങൾ.
Also Read-'സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണ് ഈ പരാന്നഭോജികൾ മനസിലാക്കുക?'
കൃപേഷിന്റെയും ശരതിന്റെയും കൊല സിപിഎമ്മിനു വേണ്ടി സിപിഎം തന്നെയാണ് നടത്തിയതെന്ന സൂചന പൊലീസ് എഫ്ഐആറിൽ തന്നെയുണ്ട്. എന്നാൽ ബുദ്ധിജീവികളും എഴുത്തുകാരും കലാകാരന്മാരുമൊക്കെ ആരോപണവിധേയരായ പാർട്ടിയുടെ പേര് പറയാതെ വളരെ ജാഗ്രത പാലിച്ചാണ് സോഷ്യൽ മീഡിയയിലൂടെ സംഭവത്തെ അപലപിച്ചത്. ക്രിമിനലുകൾ ആരാണെന്ന് എടുത്ത് പറയാൻ ആ മനുഷ്യാവകാശ പ്രവർത്തകർക്ക് അനുവാദമില്ല പകരം രാഷ്ട്രീയ കൊലപാതകങ്ങൾക്കും അക്രമത്തിനും തങ്ങൾ എതിരാണെന്ന് പൊതുവായി അങ്ങ് പറഞ്ഞു പോവുകയാണ് ചെയ്യുന്നത്. കാരശ്ശേരി ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎം നടത്തിയ ഈ കൊലപാതകങ്ങൾക്കെതിരെ താൻ ശബ്ദം ഉയർത്തും എന്ന് വ്യക്തമാക്കുന്ന കാരശ്ശേരി അഭിപ്രായ സ്വാതന്ത്ര്യം നീണാൾ വാഴട്ടെ എന്നും ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
നടനും സംവിധായകനുമായ ജോയ് മാത്യുവും കൊലപാതക സംഭവത്തിൽ മൗനം പാലിക്കുന്ന സാംസ്കാരിക നായകർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടിൽ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണ് ഈ പരാന്നഭോജികൾ തിരിച്ചറിയുക എന്ന് ജോയ് മാത്യു ചോദിച്ചിട്ടുണ്ട്..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.