തിരുവനന്തപുരം : കെഎസ്ആർടിസിയുടെ പുതിയ എം.ഡിയായി എം.പി ദിനേശ് ഇന്ന് ചുമതലയേൽക്കും. രാവിലെ പത്ത് മണിയോടെ ചീഫ് ഓഫീസിലെത്തിയാകും സ്ഥാനം ഏറ്റെടുക്കുക. അതേ സമയം സർവീസിൽ നിന്ന് വിരമിക്കാൻ നാല് മാത്രം ബാക്കി നിൽക്കെ ദിനേശിന്റെ പുതിയ ദൗത്യത്തിൽ വെല്ലുവിളികൾ ഏറെയാണ്.
നിലവിലെ പ്രതിസന്ധികൾ മറികടക്കാൻ കെഎസ്ആർടിസിക്ക് ദീർഘകാല പദ്ധതികളാണ് ആവശ്യം. ഇത് നടപ്പാക്കാന്‍ പുതിയ എംഡിക്ക് സമയം കുറവാണെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മുൻ എം.ഡി ടോമിൻ.ജെ.തച്ചങ്കരി തുടങ്ങി വച്ച പരിഷ്കാരങ്ങൾ എം.പി ദിനേശ് തുടരുമോ എന്നും അറിയേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ തൊഴിലാളി സംഘടനകളെ ശത്രുപക്ഷത്ത് നിർത്തിയുള്ള നടപടികൾ ഇദ്ദേഹം തുടരാൻ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. സിംഗിൾ ഡ്യൂട്ടി സംവിധാനത്തിൽ ഇളവുകൾ വന്നേക്കാമെന്ന പ്രതീക്ഷയിലാണ് തൊഴിലാളി സംഘടനകൾ.
Also Read-EXCLUSIVE: KSRTC സ്വന്തം വരുമാനത്തില്‍നിന്ന് ശമ്പളം കൊടുത്തു: ആരുടെ മികവ്?
അതേസമയം എംപാനൽ ജീവനക്കാരുടെ പ്രശ്നങ്ങളും പുതിയ എം.ഡിക്കു മുന്നിൽ വലിയ പ്രതിസന്ധിയായുണ്ട്. പുതിയ എംഡി എത്തുന്നതോടെ സുപ്രീംകോടതിയിലടക്കം തങ്ങള്‍ക്ക് അനുകൂല നിലപാട് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എംപാനൽ തൊഴിലാളികൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala state rtc, Ksrtc, Ksrtc revenue, M panel, M panel conductor, M panel employees ksrtc, Mpanel appointment in ksrtc, Tomin j thachankari, കെഎസ്ആർടിസി, കെഎസ്ആർടിസി പ്രതിസന്ധി, കെഎസ്ആർടിസി ശമ്പളം