• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'M Sivasankar പുസ്തകം എഴുതാൻ മുൻകൂർ അനുമതി വാങ്ങിയിട്ടില്ല': നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി

'M Sivasankar പുസ്തകം എഴുതാൻ മുൻകൂർ അനുമതി വാങ്ങിയിട്ടില്ല': നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി

സ്വപ്‌ന സുരേഷിന്റെ ഭര്‍ത്താവിന് കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജോലി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി

  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ (M Sivasankar) പുസ്തകം എഴുതാന്‍ മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) നിയമസഭയില്‍ (Niyamasabha) രേഖാമൂലം അറിയിച്ചു. സ്വപ്‌ന സുരേഷിന്റെ ഭര്‍ത്താവിന് കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജോലി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.

    മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം. ശിവശങ്കര്‍ 'അശ്വാത്ഥാമാവ് വെറും ഒരു ആന' എന്ന പേരില്‍ എഴുതിയ പുസ്തകം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഈ പുസ്തകം എഴുതാന്‍ ശിവശങ്കര്‍ അനുമതി തേടിയിരുന്നോ എന്ന് നജീബ് കാന്തപുരം എം എല്‍ എയാണ് ചോദ്യം ഉന്നയിച്ചത്. ഇതിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് പുസ്തകം എഴുതിയതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.

    Also Read- KT Jaleel| 'നീതിയേയും സത്യത്തേയും ഇത്ര നഗ്നമായി മാനഭംഗപ്പെടുത്തിയ ഒരാൾ സ്ഥാനത്ത് തുടരണോ?'; ലോകായുക്തക്കെതിരെ വീണ്ടും കെ ടി ജലീൽ

    നേരത്തെ വാര്‍ത്താസമ്മേളനങ്ങളില്‍ ശിവശങ്കറിന്റെ പുസ്തകത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ- മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ- 'ശിവശങ്കറിന്റെ പുസ്തകവുമായി വന്ന വാർത്തകളിൽ ഞാനേറ്റവും ശ്രദ്ധിച്ചത് മുതിർന്ന മാധ്യമപ്രവർത്തകൻ ശശി കുമാറിന്റെ വാക്കുകളാണ്. ആ പുസ്തകത്തിൽ ചില കാര്യങ്ങളെക്കുറിച്ചുള്ള ശക്തമായ അഭിപ്രായം ശിവശങ്കർ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളുടെ നിലയെക്കുറിച്ചാണ്. മറ്റൊന്ന് അന്വേഷണ ഏജൻസികൾ സ്വീകരിച്ച നിലപാടിനെക്കുറിച്ച്. സ്വാഭാവികമായും ആ വിമർശനത്തിന് ഇരയായവർക്കുള്ള ഒരു തരം പ്രത്യേക പക ഉയർന്നു വരും എന്ന് നാം കാണണം. അത് അതേ രീതിയിൽ വന്നു എന്നാണ് ശശികുമാർ അഭിപ്രായപ്പെട്ടത്. അതു തന്നെയാണ് എന്റെയും തോന്നൽ.

    Also Read- Accident| സ്വകാര്യ ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    ഇതിനകത്തുള്ള ഏജൻസിയും നിങ്ങൾ മാധ്യമങ്ങളും ചേർന്നുള്ള ചില കാര്യങ്ങൾ ഇതിന്റെ ഭാഗമായിവരുന്നുണ്ടോയെന്ന് ഭാവിയിൽ മാത്രമേ തീരുമാനിക്കാനാവൂ. അതു വരട്ടേ. പുസ്തകത്തിൽ നിങ്ങൾക്ക് പൊള്ളലേൽക്കുന്ന പല കാര്യങ്ങളുമുണ്ട്. അതു നിങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് ഇപ്പോൾ നിങ്ങളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. ശിവശങ്കറിന്റെ പുസ്തകത്തെക്കുറിച്ച് നിങ്ങൾ എന്തിനാണ് ഇത്ര വേവലാതി.. പുസ്തകം എഴുതാൻ ശിവശങ്കർ അനുമതി വാങ്ങിയോ എന്ന കാര്യം സർക്കാർ പരിശോധിക്കും. ഈ പുസ്തകത്തിന് ആധാരമായ കേസ് വന്നപ്പോൾ സർക്കാർ സ്വീകരിച്ച ഒരു നിലപാടില്ലേ... അന്ന് വിവാദം വന്നപ്പോൾ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചതാണ്. അതേക്കുറിച്ചുള്ള തർക്കങ്ങൾ ഇപ്പോൾ സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്'.
    Published by:Rajesh V
    First published: