• HOME
  • »
  • NEWS
  • »
  • kerala
  • »
  • M Sivasankar Autobiography| പുസ്തകമെഴുതാൻ ശിവശങ്കറിന് സർക്കാരിന്റെ അനുമതിയില്ല; പരാതി ലഭിച്ചാൽ നടപടിയുണ്ടാകും

M Sivasankar Autobiography| പുസ്തകമെഴുതാൻ ശിവശങ്കറിന് സർക്കാരിന്റെ അനുമതിയില്ല; പരാതി ലഭിച്ചാൽ നടപടിയുണ്ടാകും

സമാന കുറ്റത്തിന് മുൻ ഡിജിപി  ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.

  • Share this:
തിരുവനന്തപുരം: സർക്കാരിൻറെ അനുമതിയില്ലാതെ പുസ്തക രചന നടത്തിയ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ (M Sivasankar) കുരുക്കിൽ.  കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് ശിവശങ്കറിന് തിരിച്ചടിയാകുന്നത്.  സമാന കുറ്റത്തിന് മുൻ ഡിജിപി  ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ആരെങ്കിലും പരാതിയുമായി രംഗത്ത് വന്നാൽ മാത്രമേ ശിവശങ്കറിനെതിരേ നടപടി സാധ്യതയുള്ളൂ.

അഖിലേന്ത്യ സർവീസ് ചട്ടപ്രകാരം  സിവിൽസർവീസ് ഉദ്യോഗസ്ഥർക്ക്  പുസ്തകരചന നടത്തുന്നതിൽ നിയന്ത്രണങ്ങളുണ്ട്. കഥയും കവിതയും പോലുള്ള സർഗ സൃഷ്ടിക്ക് തടസ്സമില്ല. എന്നാൽ കേന്ദ്രസർക്കാരിനെയോ  സംസ്ഥാന സർക്കാരിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കുന്ന എന്തെങ്കിലും പുസ്തകത്തിൽ ഉണ്ടെങ്കിൽ മുൻകൂർ അനുമതി വാങ്ങണം എന്നാണ് ചട്ടം.
Also Read-M Sivasankar Autobiography | 'സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ ശ്രമമുണ്ടായി'; അന്വേഷണ ഏജൻസികൾക്കെതിരെ എം ശിവശങ്കർ

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളെയും അഡിഷണൽ സോളിസിറ്റർ ജനറലിനെയും പുറത്തിറക്കാനിരിക്കുന്ന പുസ്തകത്തിൽ ശിവശങ്കർ രൂക്ഷമായി വിമർശിക്കുന്നുണ്ട്. പുസ്തക രചനയ്ക്ക് സർക്കാരിൽ നിന്ന് ശിവശങ്കർ മുൻകൂർ അനുമതി വാങ്ങിയിട്ടില്ല. പരാതിയുമായി ആരെങ്കിലും സർക്കാരിനെയോ കോടതിയെയോ സമീപിച്ചാൽ  ശിവശങ്കറിന് തിരിച്ചടിയാകും.

Also Read-M Sivasankar Autobiography | 'സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ ശ്രമമുണ്ടായി'; അന്വേഷണ ഏജൻസികൾക്കെതിരെ എം ശിവശങ്കർ

സർക്കാരിനെ വിമർശിച്ച് പുസ്തകമെഴുതിയതിന്  ആയിരുന്നു മുൻ ഡിജിപി ജേക്കബ് തോമസിനെ നേരത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. എന്നാൽ ശിവശങ്കറിനെതിരെ പെട്ടെന്ന് ഒരു നടപടി ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

Also Read-M Sivasankar Autobiography| 'അശ്വത്ഥാമാവ് വെറും ഒരു ആന'; ആത്മകഥയുമായി എം ശിവശങ്കർ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ അടങ്ങിയ ശിവശങ്കറിൻ്റെ  പുസ്തകം"അശ്വത്ഥാമാവ് വെറും ഒരു ആന " ശനിയാഴ്ച പുറത്തിറങ്ങും.

ഈ പുസ്തകത്തിലാണ് കോളിളക്കമുണ്ടാക്കിയ സ്വർണ്ണക്കടത്തുകേസിനെ കുറിച്ച് എം ശിവശങ്കർ ആദ്യമായി വിശദമായി പറയുന്നത്. സ്വർണക്കടത്ത് വിവാദം തുടങ്ങുമ്പോൾ തന്നെ തന്നിലേക്കും അത് വഴി സ‍ർക്കാറിലേക്കും കാര്യങ്ങൾ എത്തിക്കാൻ ആസൂത്രിത ശ്രമം ഉണ്ടായെന്നാണ് വിമർശനം. സ്വപ്നയുമായി മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് നയതന്ത്ര ബാഗേജ് തടഞ്ഞുവെച്ചപ്പോൾ സ്വപ്ന ആദ്യം ഫോൺ വഴിയും പിന്നീട് നേരിട്ടെത്തിയും വിട്ടുകിട്ടാൻ സഹായം തേടി.

കസ്റ്റംസ് നടപടികളിൽ ഇടപെടാനാകില്ലെന്നാണ് മറുപടി നൽകിയത്. ബാഗേജിൽ സുഹൃത്തായ സരിത്തിന് വേണ്ട് ഡ്യൂട്ടി അടക്കാതെ ആരോ അയച്ച സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് സ്വപ്നം പറഞ്ഞത്. സ്വപ്നക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് അറിഞ്ഞപ്പോൾ അസ്തപ്രജ്ഞനായെന്ന് ശിവശങ്കർ പുസ്തകത്തിൽ കുറിക്കുന്നു.
Published by:Naseeba TC
First published: