HOME /NEWS /Kerala / M Sivasankar | എം ശിവശങ്കറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു; സർവീസിൽ തിരിച്ചെത്തുന്നത് ഒന്നര വർഷത്തിനു ശേഷം

M Sivasankar | എം ശിവശങ്കറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു; സർവീസിൽ തിരിച്ചെത്തുന്നത് ഒന്നര വർഷത്തിനു ശേഷം

M-Sivasankar

M-Sivasankar

സംസ്ഥാന സർവീസിലെ ഏറ്റവും ശക്തനായിരുന്ന ഉദ്യോസ്ഥൻ്റെ മടങ്ങിവരവ് ഏതു പദവിയിലേക്കാക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്

 • Share this:

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ സസ്പെൻഷൻ പിൻവലിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു. ഏതു തസ്തികയിലാകും നിയമനം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഒന്നര വർഷത്തിനു ശേഷമാണ്

  എം. ശിവശങ്കർ സർവീസിലേക്കു തിരികെ വരുന്നത്.

  2020 ജൂലൈ 16നാണ്  ശിവശങ്കറിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ആദ്യ സസ്പെന്‍ഷന്റെ കാലാവധി 2021 ജൂലൈ 15ന് ആണ് അവസാനിച്ചത്. പിന്നീട് സസ്പെഷൻ  നീട്ടി. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാൻ ഇടപെട്ടത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു ആദ്യ സസ്പെൻഷൻ.

  നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

  ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടതിൻ്റെ പേരിൽ  രണ്ടാമതും സസ്പെൻഡ് ചെയ്തു. കേസിൽ കുറ്റവിമുക്തനാകുന്നതു വരെ പുറത്തുനിർത്താൻ കഴിയുന്ന ഓൾ ഇന്ത്യ സർവീസസ് അച്ചടക്കവും അപ്പീലും ചട്ടം അനുസരിച്ചായിരുന്നു നടപടി. സസ്പെൻഷൻ വിവരം കേന്ദ്രത്തെയും അറിയിച്ചിരുന്നു. ശിവശങ്കറിൻ്റെ  സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി.

  സംസ്ഥാന സർവീസിലെ ഏറ്റവും ശക്തനായിരുന്ന ഉദ്യോസ്ഥൻ്റെ മടങ്ങിവരവ് ഏതു പദവിയിലേക്കാക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.  2023 ജനുവരിയിൽ ശിവശങ്കർ വിരമിക്കും. സ്വർണക്കടത്ത് കേസിൽ 98 ദിവസമാണ് ശിവശങ്കർ ജയിലിൽ കഴിഞ്ഞത്. കേസ് തുടരുകയാണ്.

  SIM Card | നിങ്ങളുടെ പേരിൽ മറ്റൊരാൾ സിം എടുത്തിട്ടുണ്ടോ? എങ്ങനെ അറിയാം?

  ആലപ്പുഴയിൽ ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരം അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നു. കൊലപാതകസംഘത്തിലുണ്ടായിരുന്നവർ പരസ്പരം ബന്ധപ്പെടാനായി ഒരു വീട്ടമ്മയുടെ ഐഡി പ്രൂഫ് ഉപയോഗിച്ചു സിം കാർഡ് എടുത്തു എന്ന വിവരമാണ്. ഈ വീട്ടമ്മയെ പൊലീസ് കണ്ടെത്തുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചും പൊലീസ് ചോദ്യം ചെയ്തു. അതിനിടെ അവർ ബോധരഹിതയായി വീഴുകയും ചെയ്തു. ഒരാളുടെ ഐഡി പ്രൂഫും ഫോട്ടോയും ഉപയോഗിച്ച് മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോയെന്ന് എങ്ങനെ അറിയാനാകും?

  കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ടാഫ് കോപ്പ് എന്ന പോര്‍ട്ടലിലൂടെ ഒരാളുടെ ഐഡി പ്രൂപിൽ ഏതൊക്കെ ഫോൺ നമ്പരുകൾ നിലവിലുണ്ട് എന്ന് അറിയാൻ സാധിക്കും. നിലവില്‍ ഉപയോഗിക്കുന്ന നമ്പര്‍ നല്‍കി ശേഷം ലഭിക്കുന്ന ഒടിപി നിർദ്ദിഷ്ട സ്ഥാനത്ത് നൽകിയാൽ ആ നമ്പരിന് ആധാരമായ ഐഡി പ്രൂഫ് ഉപയോഗിച്ച് എടുത്തിട്ടുള്ള മറ്റ് സിം കാർഡ് നമ്പരുകൾ ലഭ്യമാകും.

  Also Read- വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; പഞ്ചായത്ത് ജീവനക്കാരൻ അറസ്റ്റിൽ

  ഇത്തരത്തിൽ ആരെങ്കിലും ഒരാളുടെ ഐഡി പ്രൂഫ് ഉപയോഗിച്ച് സിം കാർഡ് എടുത്തിട്ടുണ്ടെങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കാനുള്ള സംവിധാനവും ടാഫ് കോപ്പ് പോർട്ടലിൽ ലഭ്യമാണ്. നമ്പരുകള്‍ ട്രാക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും പോര്‍ട്ടലില്‍ സാധിക്കും. ടെലികോം അനാലിസിസ് ഫോര്‍ ഫ്രോഡ് മാനേജ്‌മെന്റ് ആന്‍ഡ് കണ്‍സൂമര്‍ പ്രൊട്ടക്ഷന്‍ എന്നാണ് ടാഫ് കോപ്പ് എന്ന സംവിധാനത്തിന്റെ ചുരുക്ക പേര്.

  ടാഫ് കോപ്പ് പോര്‍ട്ടലിലേയ്ക്കുള്ള ലിങ്ക് >> www.https://www.tafcop.dgtelecom.gov.in/

  First published:

  Tags: M sivasankar arrest, Sivasankar