• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലൈഫ് മിഷന്‍ കോഴക്കേസില്‍ എം.ശിവശങ്കര്‍ റിമാന്‍ഡില്‍; ഇഡി കസ്റ്റഡി ആവശ്യപ്പെട്ടില്ല

ലൈഫ് മിഷന്‍ കോഴക്കേസില്‍ എം.ശിവശങ്കര്‍ റിമാന്‍ഡില്‍; ഇഡി കസ്റ്റഡി ആവശ്യപ്പെട്ടില്ല

ഒമ്പത് ദിവസം കസ്റ്റഡിയിലെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ വീണ്ടും ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക കോടതിയിൽ ആവശ്യപ്പെട്ടില്ല

  • Share this:

    ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി. റിമാൻഡ് മാർച്ച് എട്ടു വരെയാണ് റിമാന്‍ഡ് കാലാവധി. ഒമ്പത് ദിവസം കസ്റ്റഡിയിലെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ വീണ്ടും ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക കോടതിയിൽ ആവശ്യപ്പെട്ടില്ല. അതേസമയം കേസില്‍ ശിവശങ്കർ ജാമ്യാപേക്ഷ നൽകി. തുടർച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. 

    ലൈഫ് മിഷൻ കോഴ: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് തിങ്കളാഴ്ച ഹാജരാകാൻ ഇ ഡി നോട്ടീസ്

    ഇത്രയും ദിവസം ചോദ്യം ചെയ്തെങ്കിലും ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്.

    ലൈഫ് മിഷൻ കോഴക്കേസ്: ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതെന്ന് ഇഡി

    സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ എൻഐഎ മാത്രമാണ് ശിവശങ്കറെ പ്രതി ചേർക്കാത്തത്.

    Published by:Arun krishna
    First published: