കൊച്ചി: ബിജെപിയ്ക്ക് പ്രചരണത്തിലെ ആവേശം ബൂത്തുകളിലില്ലെന്ന് തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. വർധിച്ച വോട്ടിങ് ഇടതു തരംഗത്തിന്റെ സൂചനയാണെന്നും സ്വരാജ് പറഞ്ഞു. തൃപ്പുണിത്തുറയിൽ വൻ വിജയം നേടുമെന്നും എം സ്വരാജ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ബിജെപി വോട്ട് പരസ്യമായി തേടിയ കെ.ബാബു ജനങ്ങളെ വഞ്ചിച്ചു. തൃപ്പൂണിത്തുറയില്‍ ബിജെപി- യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകുമെന്ന് എം സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു തന്നെ തുറന്ന് പറഞ്ഞുവെന്നും സ്വരാജ് പറഞ്ഞു.
അഞ്ച് തെരഞ്ഞെടുപ്പുകളില്‍ കെ ബാബു തുടര്‍ച്ചയായി ജയിച്ചുവന്ന മണ്ഡലം ആയിരുന്നു തൃപ്പൂണിത്തുറ. 2016 ല്‍ എം സ്വരാജ് 4467 വോട്ടുകള്‍ക്കാണ് ബാബുവിനെ പരാജയപ്പെടുത്തിയത്. ബിജെപിയ്ക്ക് മുപ്പതിനായിരത്തില്‍ അധികം വോട്ടുകളുള്ള മണ്ഡലം കൂടിയാണ് തൃപ്പൂണിത്തുറ.
അതേസമയം, തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ശാസ്തമംഗലം ആർകെവി എൻഎസ്എസ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്. എങ്ങനെ പ്രതികരിച്ചാലും പ്രശ്നമാകുന്നും അദ്ദേഹം പ്രതികരിച്ചു.
Also Read-
'ദേവഗണങ്ങള്‍ അസുര വിഭാഗത്തോടൊപ്പം നിന്ന ചരിത്രമില്ല': പിണറായിയെ പരിഹസിച്ച് കെ സുധാകരന്
കേരളത്തിൽ ഉച്ചവരെ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിക്ക ജില്ലകളിലും പോളിംഗ് 40 ശതമാനം കടന്നു. കടുത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് പോളിംഗ് ശതമാനം കൂടുതൽ. ഇതുവരെ കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ ദേവികുളത്താണ്.
രാവിലെ മുതൽ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിര തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ തുടങ്ങിയവരെല്ലാം രാവിലെതന്നെ വോട്ട് ചെയ്തു. കാര്യമായ അക്രമ സംഭവങ്ങളില്ലാതെയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി അസം , പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചക്ക് രണ്ട് മണി വരെ അസമിൽ - 53.27ശതമാനം വോട്ട് രേഖപ്പെടുത്തി. പശ്ചിമ ബംഗാൾ - 53.89 ശതമാനവും പുതുച്ചേരിയിൽ - 53.8 ശതമാനവുമാണ് പോളിംഗ് . തുടക്കത്തിൽ മന്ദഗതിയിലായിരുന്ന തമിഴ്നാട്ടിൽ 40.86 ശതമാനമാണ് രണ്ട് മണി വരെയുള്ള പോളിംഗ് ...കന്യാകുമാരി ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ - 33.79 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.