HOME /NEWS /Kerala / 'സ്പാര്‍ട്ടക്കസ്, നമ്മളായിരുന്നല്ലോ ശരി, എന്നിട്ടും നാം തോറ്റു പോയതെന്തുകൊണ്ടാണ്?' ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ച് എം സ്വരാജ്

'സ്പാര്‍ട്ടക്കസ്, നമ്മളായിരുന്നല്ലോ ശരി, എന്നിട്ടും നാം തോറ്റു പോയതെന്തുകൊണ്ടാണ്?' ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ച് എം സ്വരാജ്

എം. സ്വരാജ്

എം. സ്വരാജ്

ഒരു തിരഞ്ഞെടുപ്പിലെ തോല്‍വി കണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. വിജയമുണ്ടാകുമ്പോള്‍ മതിമറന്ന് കടമകള്‍ മറക്കുന്നവരുമല്ല

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം: തെരഞ്ഞെടുപ്പിലും യുദ്ധത്തിലും എല്ലായ്‌പ്പോഴും ശരി ജയിച്ചുകൊള്ളണമെന്നില്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെയാണ് പ്രതികരണവുമായി സ്വരാജ് രംഗത്തെത്തിയത്. ചരിത്രത്തിലെ തോല്‍വികളും വിജയങ്ങളും സൂചിപ്പിച്ച് കൊണ്ടാണ് ഇടത് എംഎല്‍എ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

  'ഹിറ്റ്‌ലറും മുസോളിനിയും തെരഞ്ഞെടുപ്പില്‍ ജയിച്ചവരാണ്. പക്ഷേ ചരിത്രമവരെ അന്തിമമായി പരാജയപ്പെടുത്തിയിട്ടുണ്ട്. സത്യവും ശരിയും ആത്യന്തികമായി അവിടെയൊക്കെ ജയിച്ചിട്ടുമുണ്ട്. ഒരു തിരഞ്ഞെടുപ്പിലെ തോല്‍വി കണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍.' സ്വരാജ് പറയുന്നു.

  Also Read: എല്‍ഡിഎഫിനോട് കേരളം പറയുന്നു 'അങ്ങോട്ട് മാറി നില്‍ക്ക്'

  നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

  വിജയമുണ്ടാകുമ്പോള്‍ മതിമറന്ന് കടമകള്‍ മറക്കുന്നവരല്ല തങ്ങളെന്നും വിജയമെന്ന പോലെ പരാജയവും ഊര്‍ജ്ജം പകരുന്ന അനുഭവം തന്നെയാണെന്നും പറയുന്ന അദ്ദേഹം പാഠങ്ങളുള്‍ക്കൊളളുമെന്നും പിശകുണ്ടെങ്കില്‍ തിരുത്തുമെന്നും സ്വരാജ് പറഞ്ഞു.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

  'തിരഞ്ഞെടുപ്പിലും , യുദ്ധത്തിലും എല്ലായ്‌പോഴും ശരി വിജയിച്ചു കൊള്ളണമെന്നില്ല ...

  ഹോവാര്‍ഡ് ഫാസ്റ്റിന്റെ 'സ്പാര്‍ട്ടക്കസില്‍ ' കുരിശിലേറ്റപ്പെടുന്നതിന് മുമ്പ് അടിമയായ ഡേവിഡ് സ്പാര്‍ട്ടക്കസിനോട് ചോദിക്കുന്നു...

  'സ്പാര്‍ട്ടക്കസ്, നമ്മളായിരുന്നല്ലോ ശരി , എന്നിട്ടും നാം തോറ്റു പോയതെന്തുകൊണ്ടാണ് ? ' .

  ഉറപ്പായും ജയിക്കേണ്ട ശരി തോറ്റു പോകുന്നത് കാണുമ്പോള്‍ ചങ്കുപൊട്ടുന്നവരുടെ ചോരയുടെ നിറവും കണ്ണുനീരിന്റെ നനവുമുള്ള ഈ ചോദ്യം ചരിത്രത്തില്‍ പലവട്ടം മുഴങ്ങിയിട്ടുണ്ട്.

  ചരിത്രത്തിലെ പല യുദ്ധമുഖങ്ങളിലും ശരി ചോരയില്‍ മുങ്ങി മരിച്ചിട്ടുണ്ട്.. പല തിരഞ്ഞെടുപ്പുകളിലും ശരി ക്രൂരമായി തോറ്റു പോയിട്ടുമുണ്ട്.

  Dont Miss: 123 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഒന്നാമത്; തറപറ്റിയ എല്‍ഡിഎഫ് എട്ടിടങ്ങളില്‍ മൂന്നാമത്

  എന്നിട്ടും നാം ശരിയുടെ പക്ഷത്ത് അടിയുറച്ചു നില്‍ക്കുന്നത് നൂറുതോല്‍വികള്‍ക്കു ശേഷമെങ്കിലും ശരി വിജയിക്കണമെന്ന് വാശിയുള്ളതുകൊണ്ടാണ്....

  ഏതു വന്‍പരാജയമേറ്റു വാങ്ങേണ്ടി വന്നാലും ആത്യന്തികമായി ശരി ജയിക്കുമെന്ന് അത്രമേല്‍ ഉറപ്പുള്ളതുകൊണ്ടാണ് ....

  വെള്ളിയാഴ്ച കുരിശിലേറ്റപ്പെടുന്ന സത്യങ്ങളൊക്കെയും ഞായറാഴ്ച ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് അറിയുന്നതു കൊണ്ടാണ്...

  ഡേവിഡ് കുരിശിലേറ്റപ്പെട്ടു. സ്പാര്‍ട്ടക്കസ് കൊല്ലപ്പെട്ടു. അടിമകള്‍ പരാജയപ്പെട്ടു. പക്ഷേ തിന്മയുടെ നൈമിഷികമായ വിജയഭേരികള്‍ക്ക് മുന്നില്‍ ലോകം സ്തംഭിച്ചു നിന്നില്ല.

  ഇന്ന് അടിമത്തമില്ല. ചങ്ങലകള്‍ തകര്‍ത്തെറിഞ്ഞ് അവര്‍ സ്വതന്ത്രരായിരിക്കുന്നു.സ്പാര്‍ട്ടക്കസ് മരണശേഷം വിജയിയാവുന്നു.അന്തിമമായി ശരി ജയിച്ചേ മതിയാവൂ. സത്യം ജയിച്ചേ തീരൂ.

  ഹിറ്റ്‌ലറും മുസോളിനിയും തിരഞ്ഞെടുപ്പില്‍ ജയിച്ചവരാണ്. പക്ഷേ ചരിത്രമവരെ അന്തിമമായി പരാജയപ്പെടുത്തിയിട്ടുണ്ട്. സത്യവും ശരിയും ആത്യന്തികമായി അവിടെയൊക്കെ ജയിച്ചിട്ടുമുണ്ട്.

  ഒരു തിരഞ്ഞെടുപ്പിലെ തോല്‍വി കണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. വിജയമുണ്ടാകുമ്പോള്‍ മതിമറന്ന് കടമകള്‍ മറക്കുന്നവരുമല്ല. വിജയമെന്ന പോലെ പരാജയവും ഊര്‍ജ്ജം പകരുന്ന അനുഭവം തന്നെയാണ്. പാഠങ്ങളുള്‍ക്കൊളളും. പിശകുണ്ടെങ്കില്‍ തിരുത്തും. കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കു വേണ്ടി , നാടിനു വേണ്ടി പ്രവര്‍ത്തിക്കും. മുന്നേറും , വിജയിക്കും..

  തീര്‍ച്ച.'

  First published:

  Tags: Lok sabha chunav parinam 2019, Lok sabha election result, Lok sabha election result 2019, Lok Sabha election results, Loksabha chunav parinam 2019, എൽഡിഎഫ്, കുമ്മനം രാജശേഖരൻ, കേരളം, കോൺഗ്രസ്, തെരഞ്ഞെടുപ്പ് ഫലം തത്സമയം, നരേന്ദ്ര മോദി, ബിജെപി, യുഡിഎഫ്, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം