• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara Bypoll| AAP-Twenty 20 ജനക്ഷേമ സഖ്യം മുന്നോട്ടുവെക്കുന്നത് ഇടത് നിലപാട്: എം സ്വരാജ്

Thrikkakara Bypoll| AAP-Twenty 20 ജനക്ഷേമ സഖ്യം മുന്നോട്ടുവെക്കുന്നത് ഇടത് നിലപാട്: എം സ്വരാജ്

കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്ക് വോട്ട് ചെയ്തവർ ഇത്തവണ  ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്നാണ് കരുതുന്നതെന്നും എം സ്വരാജ്

M-Swaraj

M-Swaraj

  • Share this:
    കൊച്ചി: ആം ആദ്മി-ട്വന്റി ട്വന്റി ജനക്ഷേമ സഖ്യം മുന്നോട്ടുവെക്കുന്നത് ഇടതു നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. രണ്ട് പാർട്ടികളും മുന്നോട്ടുവെക്കുന്ന പല നിലപാടുകളോടും ചേർന്ന് പോകുന്നത് ഇടതുപക്ഷമാണ്.

    അഴിമതിക്കെതിരേയും വികസനത്തിനും, വിദ്യാസമ്പന്നരും പ്രൊഫഷണലുകളും രാഷ്ട്രീയത്തിലേക്ക് വരണം തുടങ്ങിയവയാണ് അവർ മുന്നോട്ടുവെക്കുന്ന നിലപാട്. ഈ കാര്യങ്ങളോടെല്ലാം ഇപ്പോൾ ചേർന്നു പോകുന്നത് ഇടതുപക്ഷവുമായാണ്. ജനക്ഷേമസഖ്യത്തിന് ആശയപരമായി പിന്തുണക്കാൻ കഴിയുന്ന ഏക പ്രസ്ഥാനം ഇടതുപക്ഷമാണ്.

    അതിനാൽ കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്ക് വോട്ട് ചെയ്തവർ ഇത്തവണ  ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്നാണ് കരുതുന്നതെന്നും എം സ്വരാജ് പറഞ്ഞു.

    Also Read-കുന്നംകുളം മാപ്പുണ്ടോ എന്ന് പിവി ശ്രീനിജിൻ MLA; തൃക്കാക്കരയുടെ മാപ്പു തരാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും

    തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇടതുപക്ഷത്തിന്റെ നൂറാമത്തെ നിയമസഭാ സാമാജികനായി ജോ ജോസഫ് തിരഞ്ഞെടുക്കപ്പെടുമെന്ന ഉറച്ച പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും സ്വരാജ് വ്യക്തമാക്കി.

    കഴിഞ്ഞ ദിവസമാണ് ആംആദ്മി പാര്‍ട്ടി- ട്വന്റി ട്വന്റി ജനക്ഷേമ സഖ്യം പ്രഖ്യാപിച്ചത്. കൊച്ചി കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പൊതുസമ്മേളനത്തിൽ എത്തിയാണ് അരവിന്ദ് കെജ‌്‌രിവാൾ സഖ്യം പ്രഖ്യാപിച്ചത്.

    'കുന്നംകുളം മാപ്പ്'; സാബു ജേക്കബിനെതിരായ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് പി വി ശ്രീനിജിൻ

    ട്വൻറി 20 കോഡിനേറ്റർ സാബു എം ജേക്കബിനെ  പരിഹസിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ . ഇടതുപക്ഷം വോട്ട് തേടുന്നതിന് മുമ്പ് തൻറെ കമ്പനിക്കെതിരെ നടത്തിയ പരിശോധനകൾ എന്തിനായിരുന്നു എന്ന് വ്യക്തമാക്കണമെന്നും അതിൽ തെറ്റ് പറ്റിയെങ്കിൽ മാപ്പുപറയണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു.

    ഇതിനെ പരിഹസിച്ചാണ് സ്ഥലം എംഎൽഎ കൂടിയായ പി വി ശ്രീനിജൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. കുന്നംകുളത്തിന്റെ മാപ്പ് ഉണ്ടെങ്കിൽ തരണമെന്നും ഒരാൾക്ക് കൊടുക്കാൻ ആയിരുന്നു എന്നുമാണ് പോസ്റ്റ്. സിപിഎം (CPM) നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ശ്രീനിജൻ തന്റെ പോസ്റ്റ് പിൻവലിച്ചത്.
    Published by:Naseeba TC
    First published: