നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'SDPI കൊലപ്പെടുത്തുമ്പോഴും സിപിഎം നശിച്ചുകണ്ടാൽ മതി'; അനില്‍ അക്കരെയ്ക്ക് മറുപടിയുമായി എം സ്വരാജ്

  'SDPI കൊലപ്പെടുത്തുമ്പോഴും സിപിഎം നശിച്ചുകണ്ടാൽ മതി'; അനില്‍ അക്കരെയ്ക്ക് മറുപടിയുമായി എം സ്വരാജ്

  ആര്‍എസ്എസ്സോ എസ്ഡിപിഐയോ അവരുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയാലും അവര്‍ക്കതില്‍ വിഷമമില്ല, പ്രയാസമില്ല, കൊലയാളികളോട് വിരോധവുമില്ല. സിപിഎം നശിച്ച കണ്ടാല്‍ മതിയെന്നാണ്.

  m swaraj anil akkara

  m swaraj anil akkara

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐയ്‌ക്കെതിരെ ആരോപണം ഉയരുമ്പോള്‍ സിപിഎമ്മിനെതിരെ അന്വേഷണം ആവശ്യപ്പെടുന്നത് പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എന്തെങ്കിലും ആക്രമം നടത്തിയാല്‍ ഇന്ത്യ ഉഗാണ്ടയോട് യുദ്ധം ചെയ്യണം എന്നു പറയും പോലെയാണെന്ന് എം സ്വരാജ്. ന്യൂസ് 18 കേരളത്തിനോടാണ് സ്വരാജിന്റെ പ്രതികരണം.

   കൊലപാതകത്തില്‍ ആരും അറസ്റ്റിലായിട്ടില്ലെന്നും സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞതിനോട് പ്രതികരണം ആരാഞ്ഞപ്പോഴാണ് സ്വരാജ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. ചെന്നിത്തലയുടെ പ്രതികരണം താന്‍ മനസിലാക്കിയിട്ടില്ലെന്നും എന്നാല്‍ അനില്‍ അക്കരെ ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും പറഞ്ഞുകൊണ്ടാണ് സ്വരാജ് മറുപടി ആരംഭിച്ചത്.

   Also Read: ബ്രിട്ടോയെ ഊട്ടിയതിന് ശേഷമേ സഖാവ് ഞങ്ങൾക്കൊപ്പം ഊണുകഴിച്ചിരുന്നുള്ളൂ; സി.ആർ മധുവിനെ അനുസ്മരിച്ച് സീന ഭാസ്ക്കർ

   'ഇന്നലെ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എ സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തിയതായി കേട്ടു. ഞാനതിനോട് എന്ത് പറയാനാണ്, കേരളം അത് കേട്ട് മനസിലാക്കട്ടെ, ശരിയായി കോണ്‍ഗ്രസിന്റ രാഷ്ട്രീയം മനസിലാക്കാന്‍ മലയാളികള്‍ക്ക് പ്രകടമായ ഒരവസരം കൈവന്നിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്.' സ്വരാജ് പറഞ്ഞു.

   ആര്‍എസ്എസോ എസ്ഡിപിഐയോ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയാല്‍ അവര്‍ക്കതില്‍ വിഷമവും വിരോധവുമില്ലെന്നും സിപിഎം നശിച്ചു കണ്ടാല്‍ മതിയെന്ന് മാത്രമാണുള്ളതെന്നും സ്വരാജ് പറയുന്നു.

   സ്വരാജിന്റെ പ്രതികരണം:

   'കോണ്‍ഗ്രസിന്റെ ഒരു ബൂത്തുപ്രസിഡണ്ട് കൊല്ലപ്പെട്ടപ്പോള്‍ കൊലയാളികള്‍ക്കെതിരെ ഒരക്ഷരം പറയാതെ ആ എംഎല്‍എ ഇന്നലെ രണ്ട് പോസ്റ്റുകള്‍ ഫേസ്ബുക്കിലിട്ടു. കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം രണ്ട് പോസ്റ്റുകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതിലെവിടെയും കൊലയാളികള്‍ക്കെതിരായി ഒരു ചെറിയ അക്ഷരം പോലുമില്ല. പക്ഷേ സിപിഎമ്മിനെതിരെ അന്വേഷണം വേണമെന്ന് പറഞ്ഞു. എസ്ഡിപിഐ കൊന്നാല്‍ സിപിഎമ്മിനെ ശിക്ഷിക്കണം എന്നാണ്, ഇതാണ് കോണ്‍ഗ്രസ്. ആര്‍എസ്എസോ എസ്ഡിപിഐയോ അവരുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയാലും അവര്‍ക്കതില്‍ വിഷമമില്ല, പ്രയാസമില്ല, കൊലയാളികളോട് വിരോധവുമില്ല. സിപിഎം നശിച്ച കണ്ടാല്‍ മതിയെന്നാണ്.

   അതായത് ആലങ്കാരികമായി പറഞ്ഞാല്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എന്തെങ്കിലും ആക്രമം നടത്തിയാല്‍ ഇന്ത്യ ഉഗാണ്ടയോട് യുദ്ധം ചെയ്യണം എന്നു പറയും പോലെയാണ് ഈ കാര്യം. ഇത്രമാത്രം പരിഹാസ്യമായി അപഹാസ്യമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസിന്റെ നേതാക്കന്‍മാര്‍ക്ക് മാത്രമമെ ഒരുപക്ഷേ സാധിക്കു. കേരളത്തില്‍ ഏതെങ്കിലും രാഷ്ട്രീയ കൊലപാതകം ഉണ്ടായാല്‍ അതില്‍ പ്രതിസ്ഥാനത്ത് സിപിഎം ആണെങ്കില്‍ മാത്രമെ കൊല്ലപ്പെട്ടവര്‍ക്ക് സാമൂഹികമായും മധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നായാലും നീതി ലഭിക്കൂ എന്ന സ്ഥിതിയാണിപ്പോഴുള്ളത്.' സ്വരാജ് പറഞ്ഞു.   First published:
   )}