കൊച്ചി: കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എം സ്വരാജിന്റെ ഹര്‍ജി നിലനിൽക്കുമെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പിലെ ‘അയ്യപ്പനൊരു വോട്ട്’ പരാമര്‍ശം പരിശോധിക്കുമെന്ന് ഹൈക്കോടതി. കേസ് നിലനിൽക്കില്ലെന്ന കെ ബാബുവിന്റെ വാദം കോടതി തള്ളി.
തിരിച്ചടിയെന്ന് പറയാനാവില്ലെന്നും നിയമോപദേശവുമായി മുന്നോട്ട് പോകുമെന്നും കെ ബാബു. കേസ് കൃത്രിമമായി ഉണ്ടാക്കിയതാണ്. തടസ്സ ഹർജിയിൽ ഒരു ഭാഗം അംഗീകരിച്ചു. യുഡിഎഫ് സ്വാമി അയ്യപ്പന്റെ സ്ലിപ്പ് അടിച്ചിട്ടില്ല. ഈ സ്ലിപ്പ് കിട്ടിയെന്ന് ആദ്യം പറഞ്ഞത് ഒരു ഡി വൈ എഫ് ഐ നേതാവാണ്. നിയമപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് കെ ബാബു പ്രതികരിച്ചു.
2021ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചു എന്നതാണ് ഹർജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയത്. വോട്ട് അഭ്യർത്ഥിച്ചുള്ള സ്ലിപ്പിൽ ബാബുവിനൊപ്പം അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചെന്നും സ്വരാജ് ഹർജിയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.