നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രീധരൻപിള്ളയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് എം. സ്വരാജ്

  ശ്രീധരൻപിള്ളയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് എം. സ്വരാജ്

  എം. സ്വരാജ്

  എം. സ്വരാജ്

  • Last Updated :
  • Share this:
   തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ എം.സ്വരാജ് പറഞ്ഞു. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

   LIVE- ശബരിമലയിൽ ആചാരലംഘന വിവാദം

   മതസൗഹാർദ്ദത്തിൽ മുന്നോട്ട് പോകുന്ന കേരളത്തെ ധ്രുവീകരിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയിൽ നിന്നും ശ്രീധരൻ പിള്ളയിൽ നിന്നുമുണ്ടാകുന്നത്. ശബരിമലയിൽ ആർ.എസ്.എസിന്റെ കൊടുംക്രിമിനലുകൾ തമ്പടിച്ചിരിക്കുകയാണ്. നിക്ഷിപ്ത താൽപര്യങ്ങൾ ഉള്ളിൽ വച്ച് ശ്രീധരൻ പിള്ള പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. നുണയെ ആയുധമാക്കുകയാണ് സംഘപരിവാർ. ആരാധനാലയമായതിനാൽ തന്നെ പൊലീസ് സംയമനം പാലിക്കുകയാണ്. എന്നാൽ കലാപമുണ്ടാക്കുന്നവർക്കെതിരെ കർശനമായി നടപടിയുണ്ടാകുമെന്നും എം.സ്വരാജ് പറഞ്ഞു.
   First published:
   )}