തിരുവനന്തപുരം: കള്ളപ്രചാരണങ്ങള്‍ നടത്തി മുന്നോട്ടുപോകാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഒരു പുതിയ കാര്യവും പ്രധാനമന്ത്രി പറഞ്ഞില്ല. ആര്‍എസ്എസുകാരും ബിജെപിക്കാരും പ്രസംഗിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഇത് നിര്‍ഭാഗ്യകരമായ കാര്യമാണ്. കള്ളം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആര്‍എസ്എസിനേയും ബിജെപിയേയും കടത്തിവെട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് എം.വി.ഗോവിന്ദന് ഇക്കാര്യം വ്യക്തമാക്കിയത്.
നവ്യനായര്‍ കലാപരിപാടി അവതരിപ്പിക്കാന്‍ പോയതാണ്. ഏത് വയസുള്ള ആളെ കണ്ടാലും കാല് തൊട്ട് വന്ദിക്കില്ലേ?. നവ്യാനായര്‍ പ്രധാനമന്ത്രിയുടെ കാല് തൊട്ടുവണങ്ങിയല്ലോ എന്ന ചോദ്യത്തിന് മറുപടിയായി ഗോവിന്ദന് പറഞ്ഞു.
കേരളത്തില്‍ എപ്പോ അധികാരത്തില്‍ വരുമെന്ന് അവര്‍ പറഞ്ഞിട്ടില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒറ്റപ്പെട്ട സീറ്റുകളാണുള്ളത്. അങ്ങനെ കേരളം ഭരിക്കാന്‍ അവര്‍ക്ക് കഴിയില്ല. പ്രസംഗിച്ച മോദിക്ക് വലിയ ആവേശമൊന്നും ഉണ്ടായിരുന്നില്ല. ട്രാന്സലേഷന് നടത്തിയ മുരളീധരന് മാത്രമായിരുന്നു ആവേശമെന്നും ഗോവിന്ദന് പരിഹസിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: M V Govindan, Narendra modi, Navya nair