• HOME
  • »
  • NEWS
  • »
  • kerala
  • »
  • M V Jayarajan | 'പന്തീരാണ്ട് കാലം കുഴലിലിട്ടാലും പട്ടിയുടെ വാൽ നേരയാകില്ല'; കെ സുധാകരന് മറുപടിയുമായി എം വി ജയരാജന്‍

M V Jayarajan | 'പന്തീരാണ്ട് കാലം കുഴലിലിട്ടാലും പട്ടിയുടെ വാൽ നേരയാകില്ല'; കെ സുധാകരന് മറുപടിയുമായി എം വി ജയരാജന്‍

എത്രകാലം കഴിഞ്ഞാലും സുധാകരന്റെ സ്വഭാവം നേരെയാകില്ല

  • Share this:
    മുഖ്യമന്ത്രി പിണറായി വിജയനെതിരായ (Pinarayi Vijayan) കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ (K Sudhakaran) പരാമര്‍ശത്തിന് മറുപടിയുമായി സിപിഎം കണ്ണുര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ (M V Jayarajan). എത്രകാലം കഴിഞ്ഞാലും സുധാകരന്റെ സ്വഭാവം നേരെയാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

    'മുഖ്യമന്ത്രിക്കെതിരെ നടത്തിയത് കണ്ണൂരിലെ ഒരു പ്രയോഗമാണെന്നാണ് സുധാകരന്‍ പറയുന്നത്. കണ്ണൂരില്‍ മറ്റൊരു പ്രയോഗമുണ്ട്. പന്തീരാണ്ട്കാലം കുഴലിലിട്ടാലും പട്ടിയുടെ വാല്‍ നേരെയാകില്ല. പന്തീരാണ്ട് കാലം കഴിഞ്ഞാലും സുധാകരന്റെ സ്വഭാവം നേരെയാകാൻ പോകുന്നില്ല.' - ജയരാജൻ പറഞ്ഞു.

    സുധാകരനെ കുറിച്ച് കോണ്‍ഗ്രസ് നേതാവായിരുന്ന പി രാമകൃഷ്ണന്‍ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'സുധാകരനെ കുറിച്ച് കോൺഗ്രസ് നേതാവായ പി രാമകൃഷ്ണൻ തന്നോട് പറഞ്ഞിട്ടുണ്ട്. നേരും നെറിവുമില്ലാത്ത ആളാണ് സുധാകരൻ എന്നാണ് പറഞ്ഞത്. രാമകൃഷ്ണന്‍ ഡിസിസി പ്രസിഡന്റായിരുന്ന ഓഫീസില്‍ സുധാകരന്റെ അനുയായികൾ അതിക്രമിച്ചുകയറുകയും രാമകൃഷ്ണനെ ഓഫീസില്‍ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഇതേതുടർന്ന് അദ്ദേഹത്തിന് മണിക്കൂറുകളോളം ഡിസിസി ഓഫീസിന് മുന്നിലെ കൊടിമരച്ചുവട്ടില്‍ കഴിയേണ്ടി വന്നിട്ടുണ്ട്.' - ജയരാജന്‍ പറഞ്ഞു.

    Also read- K Sudhakaran| 'പറഞ്ഞത് മലബാറിലെ കൊളോക്കിയൽ ഉപമ'; പരാമർശം തെറ്റായി തോന്നുന്നുവെങ്കിൽ പിൻവലിക്കുന്നു: കെ സുധാകരൻ

    അതേസമയം, മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. താൻ നടത്തിയ പരാമർശം മലബാറിലുള്ള കൊളോക്കിയൽ ഉപമയാണ്. പരാമർശത്തിൽ ഒരു വാക്കിനകത്തും അപമാനിക്കുന്ന രീതിയിൽ ഒന്നും ഉപയോഗിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ മാത്രം അത് പിൻവലിക്കുന്നു. ഞാൻ എന്നെക്കുറിച്ചും അത്തരത്തിലുള്ള പരാമർശം നടത്താറുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും സുധാകരന്‍ പറഞ്ഞു. തന്റെ പരാമര്‍ശത്തിന്റെ പേരില്‍ യുഡിഎഫിന്റെ വോട്ട് കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.

    Also read- K Sudhakaran | സുധാകരന് ആറ് വയസ്സുകാരന്‍റെ ബുദ്ധിയും ആറാളുടെ വലുപ്പവുമെന്ന് ഷംസീര്‍; എല്ലാം ജനം തിരിച്ചറിയുമെന്ന് സ്വരാജ്

    നേരത്തെ, സുധാകരന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, സിപിഎം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് എന്നിവരും രംഗത്തെത്തിയിരുന്നു.

    Also Read- മുഖ്യമന്ത്രിയ്‌ക്കെതിരായ കെ സുധാകരന്റെ പരാമര്‍ശം അപലപനീയം; നിയമ നടപടി സ്വീകരിക്കും; ഇപി ജയരാജന്‍

    മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വിളിച്ച് അധിക്ഷേപിച്ചത് സംസ്‌കാര ശൂന്യതയാണെന്ന് ജയരാജന്‍ പറഞ്ഞു. കെ സുധാകരന്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിലൂടെ സുധാകരന്‍ മലയാളികളെ ഒന്നാകെയാണ് അപമാനിച്ചതെന്നും തൃക്കാക്കരയിലെ സംസ്‌കാര സമ്പന്നരായ വോട്ടര്‍മാര്‍ ഇതെല്ലാം തിരിച്ചറിയുമെന്നുമാണ് സ്വരാജ് പറഞ്ഞത്.
    Published by:Naveen
    First published: