നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Rajyasabha Election | എം.വി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക്; ജയം 41-ന് എതിരെ 88 വോട്ടുകള്‍ക്ക്

  Rajyasabha Election | എം.വി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക്; ജയം 41-ന് എതിരെ 88 വോട്ടുകള്‍ക്ക്

  എം.പി. ശ്രേയാംസ് കുമാറിന്റെ പിതാവ് എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

  ശ്രേയാംസ് കുമാർ

  ശ്രേയാംസ് കുമാർ

  • Share this:
   തിരുവനന്തപുരം: കേരളത്തിൽ നിന്നും ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് നടത്തിയ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥിയും ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റുമായ എം.വി. ശ്രേയാംസ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. 41-ന് എതിരെ 88 വോട്ടുകള്‍ക്കായിരുന്നു വിജയം. എം.പി. ശ്രേയാംസ് കുമാറിന്റെ പിതാവ് എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

   കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടിയായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. നിയമസഭാ മന്ദിരത്തിൽ നടത്തിയ വേട്ടെടുപ്പിൽ ഒരു വോട്ട് അസാധുവായി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എം.എല്‍.എമാരായ റോഷി അഗസ്റ്റിനും എന്‍. ജയരാജും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ജോസഫ് വിഭാഗത്തിലുള്ള  സി.എഫ്. തോമസും അനാരോഗ്യം മൂലം വോട്ടെടുപ്പിനെത്തിയില്ല.

   ശ്രേയാംസ് കുമാര്‍ കല്പറ്റ നിയോജകമണ്ഡലത്തില്‍നിന്ന് 2006-ലും 2011-ലും എം.എല്‍.എ.യായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006-ൽ ഇടത് സ്ഥാനാർഥി സ്ഥാനാർഥിയായാണ് കൽപറ്റ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയത്. 2011-ല്‍ യു.ഡി.എഫ് സ്ഥാനാർഥിയായും നിയമസഭാംഗമായി. 2016 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.

   പ്രമുഖ സോഷ്യലിസ്റ്റും മുൻ കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായിരുന്ന എം.പി. വീരേന്ദ്രകുമാർ- ഉഷ ദമ്പതികളുടെ മകനാണ്. ഭാര്യ: കവിത. മക്കൾ: എം.എസ്. മയൂര, ദേവിക, ഗായത്രി, ഋഷഭ്.

   നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ വരണാധികാരിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടീക്കാറാം മീണ നിരീക്ഷകനുമായിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}