തിരുവനന്തപുരം: ജീവിതത്തിൽ ആദ്യമായി ഒരു കാർ സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ച് കോവളം എം.എൽ.എ എം വിൻസെന്റ്. താൻ അഞ്ച് വർഷമായി ഉപയോഗിച്ചിരുന്ന കാറിന്റെ ലോണിൽ അവസാനഗഡുവും അടച്ചു തീർത്തെന്നും ആ കാർ സ്വന്തമാക്കിയെന്നുമാണ് വിൻസെന്റ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു കാര്‍ സ്വന്തമാക്കിയെന്നും എംഎൽഎ പറയുന്നു.
'കഴിഞ്ഞ 5 വര്‍ഷമായി 223000 കിലോമീറ്റര്‍ പിന്നിട്ട എന്നോടൊപ്പമുള്ള എന്റെ സാരഥി, എംഎല്‍എമാര്‍ക്കുള്ള വാഹന വായ്പാ സഹായം ഉപയോഗിച്ച് വാങ്ങിയ എന്റെ കാറിന്റെ അവസാനത്തെ ഗഡു വായ്പയും ഇന്ന് അടഞ്ഞു തീര്‍ന്നതോടെ എന്റെ ജീവിതത്തില്‍ ആദ്യമായി ഒരു കാര്‍ സ്വന്തമായി' വിന്‍സെന്റ് പോസ്റ്റില്‍ വ്യക്തമാക്കി.
ലോൺ അടഞ്ഞു തീർന്നു, ജീവിതത്തിൽ ആദ്യമായി ഒരു കാർ സ്വന്തമായി..
കഴിഞ്ഞ 5 വർഷമായി 223000 കിലോമീറ്റർ പിന്നിട്ട എന്നോടൊപ്പമുള്ള എന്റെ സാരഥി, എംഎൽഎമാർക്കുള്ള വാഹന വായ്പാ സഹായം ഉപയോഗിച്ച് വാങ്ങിയ എന്റെ കാറിന്റെ അവസാനത്തെ ഗഡു വായ്പയും ഇന്ന് അടഞ്ഞു തീർന്നതോടെ എന്റെ ജീവിതത്തിൽ ആദ്യമായി ഒരു കാർ സ്വന്തമായി.
കടപ്പാട്: കോവളത്തെ ജനങ്ങളോട്..🙏
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളും മുന്നണികളും സ്ഥാനാർഥി നിർണയ ചർച്ചകൾ നടത്തുന്നതിനിടെ അണികളുടെ വക
പോസ്റ്റർ പ്രതിഷേധം. കെട്ടിയിറക്ക് സ്ഥാനാർഥികളെ വേണ്ടെന്ന ആവശ്യമാണ് മിക്കയിടങ്ങളിലും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലൂടെ അണികൾ ആവശ്യപ്പെടുന്നത്. ചില നേതാക്കൾക്ക് സീറ്റ് നിഷേധിച്ചതിനെതിരെയും അണികൾ പോസ്റ്ററിലൂടെ പ്രതിഷേധിച്ചു. ഈ തെരഞ്ഞെടുപ്പ് കാലത്ത് പോസ്റ്റർ പ്രതിഷേധം സി.പി.എമ്മിലാണ് ആദ്യം ഉണ്ടായതെങ്കിലും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിലെ സ്ഥാനാർഥികൾക്കെതിരെയും വിവിധ മണ്ഡലങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തിൽ മന്ത്രി എ.കെ ബാലന് പകരം ഭാര്യ പി.കെ ജമീലയെ സ്ഥാനാർഥി ആക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ നീക്കത്തിനെതിരെ ഇന്നലെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സി.പി.എം ജില്ലാ നേതൃത്വം ജമീലയെ സ്ഥാനാർഥിയാക്കുന്നതിൽ നിന്നും പിൻവാങ്ങി. കുറ്റ്യാടിയിൽ സി.പി.എം മണ്ഡലം കേരള കോൺഗ്രസിന് വിട്ടു നൽകുന്നതിനെതിരെയായിരുന്നു അണികളുടെ പ്രതിഷേധം.
Also Read
'കളമശേരിയില്‍ പി. രാജീവിനെ മാറ്റി ചന്ദ്രൻപിള്ളയെ സ്ഥാനാർത്ഥിയാക്കണം; സി.പി.എമ്മില്‍ പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു
ഇന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥിനെതിരെ കൊല്ലത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. എൻസിപി നേതാവും നിലവിലെ മന്ത്രിയുമായ എ.കെ ശശീന്ദ്രനെതിരെ എലത്തൂരിലും അണികൾ പോസ്റ്റർ ഒട്ടിച്ചു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിലെ ആവശ്യം. പാര്‍ട്ടിയെ തകര്‍ത്തയാളെ ഒഴിവാക്കണമെന്നാണ് ചെങ്ങന്നൂരില്‍ പതിച്ച പോസ്റ്ററിലെ ആവശ്യം. ബിന്ദു കൃഷ്ണയാണ് കൊല്ലത്ത് അനുയോജ്യ സ്ഥാനാര്‍ത്ഥിയെന്നും പോസ്റ്റര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ കോട്ടയായ ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ അടിവേരുമാന്തിയ ആളാണ് പി.സി വിഷ്ണുനാഥ് . ആ വിഷ്ണുനാഥിനെ കൊല്ലത്ത് മത്സരിപ്പിക്കാന്‍ ഇറക്കരുതെന്നും പോസ്റ്ററില്‍ പറയുന്നു. കൊല്ലത്ത് വിഷ്ണുനാഥ് മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.