ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പിന് ഉപയോഗിക്കുന്നത് എം3 മോഡൽ വോട്ടിങ്ങ് യന്ത്രങ്ങൾ
കേരളത്തിൽ വട്ടിയൂർക്കാവ്, കോന്നി, അരൂർ, മഞ്ചേശ്വരം, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
news18
Updated: September 24, 2019, 4:49 PM IST

ടിക്കാറാം മീണ
- News18
- Last Updated: September 24, 2019, 4:49 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒക്ടോബർ 21ന് നടക്കുന്ന വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് ആരംഭിച്ച് മുതൽ ആറുവരെ. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. പത്രിക പിൻവലിക്കാനുള്ള തിയതിക്ക് 10 ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകൾ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തും.
സപ്ലിമെന്ററി ലിസ്റ്റായിട്ടാവും ഇത് ഉൾപ്പെടുത്തുക. ഉപതെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് മൊത്തം 896 പോളിങ് സ്റേഷൻ ആയിരിക്കും ഉണ്ടാകുക. എം3 മോഡൽ വോട്ടിങ്ങ് യന്ത്രങ്ങളായിരിക്കും തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുക. 'ആരാണ് ഇന്ത്യ ഗാന്ധി? ട്വിറ്ററിലെ പിഴയ്ക്ക് തരൂരിനെതിരെ വിമർശനം
കേരളത്തിൽ വട്ടിയൂർക്കാവ്, കോന്നി, അരൂർ, മഞ്ചേശ്വരം, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 23ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. സെപ്തംബർ 30 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി. ഒക്ടോബർ 21ന് വോട്ടെടുപ്പും ഒക്ടോബർ 24ന് വോട്ടെണ്ണലും നടക്കും.
വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം എന്നീ മണ്ഡലങ്ങളിലെ എം എൽ എമാർ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെയാണ് ഈ നിയമസഭാ മണ്ഡലങ്ങളിൽ ഒഴിവ് വന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് യുഡിഎഫിലെ പി ബി അബ്ദുൾ റസാക്കിന്റെ ജയം ചോദ്യം ചെയ്താണ് എതിർ സ്ഥാനാർഥിയായ കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ 2018 ഒക്ടോബർ 20ന് അബ്ദുൾ റസാക്ക് മരിച്ചു. പിന്നീട് സുരേന്ദ്രൻ ഹർജി പിൻവലിക്കാൻ അപേക്ഷ നൽകുകയും ചെയ്തിരുന്നു. അതേസമയം, ശക്തമായ ത്രികോണ മത്സരത്തിനാണ് മഞ്ചേശ്വരം ഇത്തവണ സാക്ഷ്യം വഹിക്കുക.
സപ്ലിമെന്ററി ലിസ്റ്റായിട്ടാവും ഇത് ഉൾപ്പെടുത്തുക. ഉപതെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് മൊത്തം 896 പോളിങ് സ്റേഷൻ ആയിരിക്കും ഉണ്ടാകുക. എം3 മോഡൽ വോട്ടിങ്ങ് യന്ത്രങ്ങളായിരിക്കും തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുക.