തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ രക്തസാക്ഷിദിനത്തിൽ ഓർമ്മ പുതുക്കി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. നാടിനു മുതൽ കൂട്ടാകുമായിരുന്ന രാഷ്ട്രീയചിന്തയുള്ള ഒരു കുരുന്നിനെയാണ് വർഗീയഭീകരപ്രവർത്തനം നടത്തുന്നവർ ഞെരിച്ചുടച്ചതെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തോടെ, ഒറ്റമുറിവീട്ടിലെ സാധുകുടുംബത്തിന്റെ പ്രതീക്ഷകള്‍ നെഞ്ചേറ്റിയാണ് അവന്‍ രസതന്ത്ര ബിരുദ പഠനത്തിന് മഹാരാജാസില്‍ ചേര്‍ന്നത്. എന്നാൽ അവന്റെ മാത്രമല്ല ഒരു നാടിന്റെ ആകെ സ്വപ്നങ്ങൾ ആണ് ജൂലൈ രണ്ടിന് വർഗീയ തീവ്രവാദ ശക്തികൾ കവർന്നെടുത്തത്.
M.A ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വർഷം. 2018 ജൂലെ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജിൽ വച്ച് എസ്‌ഡിപിഐ--ക്യാമ്പസ് ഫ്രണ്ട് തീവ്രവാദി സംഘം എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും ആയ സഖാവ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിനീതിനും അര്‍ജ്ജുനും കുത്തേറ്റു.
വട്ടവട എന്ന ഉൾനാടൻ മലയോര ഗ്രാമത്തിലെ പാവപ്പെട്ട തോട്ടം തൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകന്‍ അവരുടെ മാത്രമല്ല, ആ നാടിന്റെയാകെ പ്രതീക്ഷയായിരുന്നു. ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തോടെ, ഒറ്റമുറിവീട്ടിലെ സാധുകുടുംബത്തിന്റെ പ്രതീക്ഷകള്‍ നെഞ്ചേറ്റിയാണ് അവന്‍ രസതന്ത്ര ബിരുദ പഠനത്തിന് മഹാരാജാസില്‍ ചേര്‍ന്നത്. എന്നാൽ അവന്റെ മാത്രമല്ല ഒരു നാടിന്റെ ആകെ സ്വപ്നങ്ങൾ ആണ് ജൂലൈ രണ്ടിന് വർഗീയ തീവ്രവാദ ശക്തികൾ കവർന്നെടുത്തത്.
തിരുവനന്തപുരത്തു നടന്ന അൾട്ട്യൂസ് ക്യാമ്പിൽ വച്ചാണ് അഭിമന്യുവിനെ ഞാൻ കാണുന്നത് .ക്യാമ്പിൽ പങ്കെടുത്ത മിടുക്കനായ ഒരു സഖാവായിരുന്നു അഭിമന്യു . ഈ ക്യാമ്പിലെ ചർച്ചയിൽ എന്നോട് വളരെ ശ്രദ്ധേയമായ ചില ചോദ്യങ്ങൾ ഈ സഖാവ് ചോദിച്ചു. നാടിനു മുതൽ കൂട്ടാകുമായിരുന്ന രാഷ്ട്രീയചിന്തയുള്ള ഒരു കുരുന്നിനെയാണ് വർഗീയഭീകരപ്രവർത്തനം നടത്തുന്നവർ ഞെരിച്ചുടച്ചത്.സഖാവ് അഭിമന്യുവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി കണ്ണീർ പൂക്കൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abhimanyu Maharajas, MA Baby, അഭിമന്യു രക്തസാക്ഷി, അഭിമന്യൂ മഹാരാജാസ്, എം.ബേബി, മഹാരാജാസ് കോളേജ്