ബിനോയ് വിവാദം: കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് എം.എ ബേബി
ബിനോയ് വിവാദം: കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് എം.എ ബേബി
ബിനോയ് പാര്‍ട്ടി അംഗമായിരുന്നെങ്കില്‍ സി.പി.എം അതു പരിശോധിക്കുമായിരുന്നെന്നും ബേബി വ്യക്തമാക്കി.
news18
Last Updated :
Share this:
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. നേതാക്കളുടെ കുടുംബാംഗങ്ങള്‍ കേസില്‍പ്പെട്ടാല്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും കേസ് സ്വന്തം നിലയില്‍ നേരിടണമെന്നും എം.എ ബേബി പറഞ്ഞു.
നേതാക്കളുടെ കുടുംബാംഗങ്ങള്‍ കേസില്‍പ്പെട്ടാല്‍ അകപ്പെട്ടാല്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല. ബിനോയ് പാര്‍ട്ടി അംഗമായിരുന്നെങ്കില്‍ സി.പി.എം അതു പരിശോധിക്കുമായിരുന്നെന്നും ബേബി വ്യക്തമാക്കി.
മകനെതിരായ യുവതിയുടെ പരാതിയെ കുറിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നെന്ന് കോടിയേരി ബാലകൃഷ്ണന് സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.