നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING സാങ്കേതിക തകരാർ; എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ ചതുപ്പിൽ ഇടിച്ചിറക്കി

  BREAKING സാങ്കേതിക തകരാർ; എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ ചതുപ്പിൽ ഇടിച്ചിറക്കി

  എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്‌.

  ഹെലികോപ്ടർ ചതുപ്പിൽ ഇടിച്ചിറക്കിയ നിലയിൽ

  ഹെലികോപ്ടർ ചതുപ്പിൽ ഇടിച്ചിറക്കിയ നിലയിൽ

  • Share this:
   കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലിയും ഭാര്യയും യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്‌. രാവിലെ 8.30നായിരുന്നു സംഭവം. അഞ്ചുപേരാണ് ഇതിലുണ്ടായിരുന്നത്. യൂസഫലിയെയും ഭാര്യ ഷാജിറയെയും കൊച്ചി ലേക് ഷോർ ആശുപത്രിയിലേക്ക് മാറ്റി.  ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രഥമിക വിവരം.

   ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലെ ചടുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. എം.എ യുസഫലി ഉൾപ്പെടെയുള്ളവർ ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു.

   ജനവാസ മേഖലയ്ക്കു മുകളിൽവച്ചാണ് ഹെലിക്കോപ്റ്ററിന് തകരാർ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചുതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വൻ അപകടമൊഴിവായത്. ചതുപ്പില്‍ ഭാഗികമായി പൂന്തിയ നിലയിലാണ് ഹെലികോപ്റ്റര്‍.
   Published by:Aneesh Anirudhan
   First published:
   )}