• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ഒരു കുഞ്ഞും അനുഭവിക്കാൻ പാടില്ലാത്തത് എന്ന് നമുക്ക് തോന്നുന്ന ഒരു ബാല്യമായിരുന്നു അഷിതയുടേത്': അഷിതയുടെ സഹോദരനെതിരെ മാലാ പാർവതി

'ഒരു കുഞ്ഞും അനുഭവിക്കാൻ പാടില്ലാത്തത് എന്ന് നമുക്ക് തോന്നുന്ന ഒരു ബാല്യമായിരുന്നു അഷിതയുടേത്': അഷിതയുടെ സഹോദരനെതിരെ മാലാ പാർവതി

അഷിത അങ്ങനെ ഒരു 'ബാല്യവും കൗമാരവും' അനുഭവിച്ച വ്യക്തിയാണ്. അത് കരഞ്ഞ് തീർക്കാൻ പറ്റാതെ നീറി നീറി എരിഞ്ഞ് തീർന്ന ഒരാളാണ് അവർ. അക്ഷരങ്ങൾ മാത്രമായിരുന്നു എന്നും അവർക്ക് കൂട്ട്- പാർവതി പറയുന്നു.

maala parvathy

maala parvathy

 • Last Updated :
 • Share this:
  അന്തരിച്ച എഴുത്തുകാരി അഷിതയ്ക്കെതിരെ സഹോദരൻ സന്തോഷ് നായർ ദേശാഭിമാനിയിലെഴുതിയ കത്തിനെ വിമർശിച്ച് നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാലാ പാർവതി രംഗത്ത്. അമ്മ ജീവിച്ചിരുന്ന കാലത്ത് പല തവണ ആവർത്തിച്ചിട്ടുള്ള വിഷയത്തിന്, അന്നൊന്നും മറുപടി പറയാതെ ഈ കുറിപ്പ് ഇപ്പൊ എഴുതിയതിൽ ഒരു നട്ടെലില്ലായ്മയുണ്ട് എന്ന് എടുത്ത് പറയാനാണ് താൻ കുറിപ്പെഴുതിയിരിക്കുന്നതെന്ന് മാലാ പാർവതി വ്യക്തമാക്കുന്നു. കത്ത് പ്രസിദ്ധീകരിച്ച ദേശാഭിമാനിയെയും മാലാ പാർവതി വിമർശിക്കുന്നു.

  also read: 'മിസ്റ്റർ സന്തോഷ് നായർ,നിങ്ങളല്ല,ഞാനായിരുന്നു അഷിതയ്ക്കു സഹോദരൻ, നിങ്ങൾ അവർക്ക് ദുരന്തമായിരുന്നു': സന്തോഷ് നായർക്ക് ചുള്ളിക്കാടിൻറെ മറുപടി

  'അഷിതയെകുറിച്ച് ' എന്ന പേരിൽ അഷിതയുടെ സഹോദരൻ എന്ന മേൽവിലാസം ഉപയോഗിച്ച് കൊണ്ട് ഒരു സന്തോഷ് നായർ ദേശാഭിമാനിയിൽ ഒരു കുറിപ്പ് എഴുതിയിരിക്കുന്നു. മാതൃഭൂമിയിൽ വന്നതിന്, കാലങ്ങൾക്ക് ശേഷം അമ്മ മരിച്ചു എന്ന് ഉറപ്പ് വരുത്തി ഇനി ഉയർന്നെഴുന്നില്ക്കില്ല എന്നും ഉറപ്പിച്ചതിന് ശേഷം ദേശാഭിമാനിയിൽ പ്രതികരിച്ചിരിക്കുന്നു. പ്രതികരിക്കാതെ വയ്യ- പാർവതി പറയുന്നു.

  കുടുംബത്തിനുള്ളിൽ കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളെ കുറിച്ച് മുമ്പെങ്ങും ഇല്ലാത്ത കഥകൾ പുറത്ത് വരുന്ന കാലമാണ്. പെറ്റമ്മ, രണ്ടാനച്ഛൻ തുടങ്ങി എത്രയോ പേര് തന്റെ ഭ്രാന്ത് കുഞ്ഞുങ്ങളിൽ തീർക്കുന്ന കഥകൾ. തല്ലിച്ചതച്ചും, പൊള്ളിച്ചും, കാമത്തിനിരയാക്കിയും ബാല്യത്തെ കൊന്ന് കളയുന്ന കഥകൾ. എതിർത്താൽ ഉറുമ്പിനെ കൊല്ലുന്ന ലാഘവത്തോടെ കൊന്ന് കളഞ്ഞിട്ടുള്ളതിന്റെ എഫ്ഐആറുകൾ ധാരാളം എഴുതപ്പെട്ട നാടാണിത്. ഭ്രാന്ത് എന്ന് മുദ്രകുത്തപ്പെട്ടവരുടെ എണ്ണവും കുറവല്ല- പാർവതി പറയുന്നു.

  also read: അഷിത കുടുംബത്തെ കുറിച്ച് പറഞ്ഞത് മതിഭ്രമത്തിന് ഉദാഹരണം; സഹോദരൻ സന്തോഷ് നായർ

  ഒരു കുഞ്ഞും അനുഭവിക്കാൻ പാടില്ലാത്തത് എന്ന് നമുക്ക് തോന്നുന്ന ഒരു ബാല്യമായിരുന്നു അഷിതയുടേതെന്ന് പാർവതി പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നു . അഷിത അങ്ങനെ ഒരു 'ബാല്യവും കൗമാരവും' അനുഭവിച്ച വ്യക്തിയാണ്. അത് കരഞ്ഞ് തീർക്കാൻ പറ്റാതെ നീറി നീറി എരിഞ്ഞ് തീർന്ന ഒരാളാണ് അവർ. അക്ഷരങ്ങൾ മാത്രമായിരുന്നു എന്നും അവർക്ക് കൂട്ട്- പാർവതി പറയുന്നു.

  മാർച്ച് 27 2019 ൽ ആണ് അമ്മ ആ വേദനകളിൽ നിന്ന് മുക്തി നേടിയത്.അതിന് മുമ്പ് പല തവണ അമ്മയുടെ ജീവിതത്തിലെ ദാരുണമായ ഓർമ്മകൾ പറഞ്ഞിട്ടുണ്ട്. ആദ്യമായി തുറന് പറഞ്ഞത് മാധ്യമം വാർഷിക പതിപ്പിൽ ആയിരുന്നു. മാധ്യമം വാർഷിക പതിപ്പിൽ വന്ന ഇന്റർവ്യൂ പിന്നെയും അമ്മയുടെ ഒരു പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീടാണ് പ്രസ്തുത ആത്മകഥ വന്നത്-അവർ വ്യക്തമാക്കുന്നു.

  അമ്മ ജീവിച്ചിരുന്നപ്പോൾ ഇത്തരത്തിലൊരു കത്തെഴുതിയെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കാമായിരുന്നല്ലോ. എന്തേ അതിനൊന്നും മുതിരാതിരുന്നത്?- പാർവതി ചോദിക്കുന്നു.

  അമ്മയുടെ കണ്ണുകളിൽ നോക്കാൻ ത്രാണിയുള്ള ആരെയും അമ്മ ജീവിച്ചിരുന്നപ്പോൾ ചുറ്റും കണ്ടിരുന്നില്ല. ഇന്ന് അമ്മ പോയതിന് ശേഷം ' അഷിതയെ കുറിച്ച് ' സഹോദരൻ സന്തോഷ് നായർ എഴുതിയിരിക്കുന്നു!നിങ്ങൾ പറയുന്നത് അമ്മയ്ക്ക് ഭ്രാന്തായിരുന്നു എന്നാണ്.അമ്മയും അത്രയെ പറഞ്ഞിട്ടുള്ളു. ഭ്രാന്തിയാക്കാൻ നേക്കുന്നവരുടെ ഇടയിലായിരുന്നു അമ്മയുടെ ജീവിതം എന്ന്. കാരണം ചിലർക്ക് കഥയും സാഹിത്യവും ഭ്രാന്ത് മാത്രമാണ്. അനാരോഗ്യത്തിന്റെയും ഭ്രമകല്പനകളുടെ ഇരകളാണ് കലാകാരന്മാർ എന്നും അവരെ ചങ്ങലയ്ക്കിടണമെന്നും വിശ്വസിക്കുന്നവർ ജീവിച്ചിരിപ്പുണ്ട് എന്ന് സന്തോഷ് നായരുടെ കുറിപ്പ് ഓർമ്മപ്പെടുത്തുന്നുവെന്ന് പാർവതി വ്യക്തമാക്കുന്നു.

  അമ്മ ഇവരെ കുറിച്ച് സംസാരിക്കുമ്പോൾ അവരുടെ വശം പറഞ്ഞിട്ടുള്ളതിൽ താനിന്ന് ഖേദിക്കുന്നുവെന്ന് പാർവതി. അമ്മ പറയാതെ വച്ച വേദനകളെ ഓർത്ത് വേദനിക്കുന്നുവെന്നും പാർവതി പറയുന്നു. അമ്മ മരിച്ചിട്ടും പക തീർന്നിട്ടില്ലെന്നും അത് മനസ്സിലാവുമെന്നും പാർവതി കുറിക്കുന്നു. പക്ഷേ.. ദേശാഭിമാനി..??. നിങ്ങൾ.? നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല-പാർവതി പറയുന്നു.
  First published: