HOME » NEWS » Kerala » MADAMPU KUNJUKKUTTAN PASSES AWAY

Madampu Kunjukkuttan passes away| മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു

തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ കോവിഡ് ബാധിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

News18 Malayalam | news18-malayalam
Updated: May 11, 2021, 10:37 AM IST
Madampu Kunjukkuttan passes away| മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു
Madampu Kunjikkuttan
  • Share this:
തൃശൂർ: എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ എന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി (81) അന്തരിച്ചു.  തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ കോവിഡ് ബാധിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് സുഖമില്ലാതിരിക്കുകയായിരുന്നു. പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് ജനനം. ജനനം. പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ  മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.  കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. ഭാര്യ: പരേതയായ സാവിത്രി അന്തര്‍ജനം. മക്കൾ: ഹസീന, ജസീന.

Also Read കേരളത്തിന്റെ വിപ്ലവ നായിക കെ ആർ ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങുന്നത് സംസ്ഥാനത്തെ ആദ്യ വനിതാമന്ത്രി

അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ, തോന്ന്യാസം എന്നിവയാണ് നോവലുകൾ.

മാടമ്പ് തിരക്കഥ എഴുതിയ സിനിമകൾ

2005 - മകൾക്ക് (തിരക്കഥ, സംഭാഷണം), 2003 - ഗൗരീശങ്കരം (തിരക്കഥ), 2003 - സഫലം (തിരക്കഥ, സംഭാഷണം), 2000 - കരുണം (തിരക്കഥ), 1997 - ദേശാടനം (തിരക്കഥ)

അഭിനയിച്ച സിനിമകൾ - .2006- ആനചന്തം, 2006 - പോത്തൻ വാവ, 2006 - വടക്കുംനാഥൻ, 2004 - അഗ്നിനക്ഷത്രം, 2001 - കാറ്റുവന്നു വിളിച്ചപ്പോൾ, 2000 - കരുണം, 1999 - അഗ്നിസാക്ഷി, 1998 - ചിത്രശലഭം, 1997 - ദേശാടനം, 1997 - ആറാംതമ്പുരാൻ, 1978 - അശ്വത്ഥാമാവ്
Published by: Aneesh Anirudhan
First published: May 11, 2021, 10:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories