പാലക്കാട്: മധു കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിച്ചതായി പ്രോസിക്യൂഷൻ. അറുപതിലധികം തവണ പ്രതികൾ സാക്ഷികളെ വിളിച്ചു. ഇതിന്റെ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു.
മധു കേസിൽ ഇതുവരെ പതിനൊന്ന് സാക്ഷികളാണ് കൂറുമാറിയത്. ഇരുപത്തിയൊന്നാം സാക്ഷി വീരനാണ് അവസാനമായി കൂറുമാറിയത്. ഇതിനിടയിൽ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിലായി. മുക്കാലി സ്വദേശി ഷിഫാൻ എന്നയാളാണ് പൊലീസ് പിടിയിലായത്.
അട്ടപ്പാടി വള്ളിയമ്മ ഗുരുകുലത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെ നിന്നും 36 ലക്ഷം രൂപ കണ്ടെടുത്തു. മധുകേസിൽ സാക്ഷികളെ സ്വാധീനിക്കാൻ കൊണ്ടുവന്ന പണമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Also Read-
'അന്ന് ഉറങ്ങിപ്പോയതല്ല, തീരുമാനത്തില്‍ 100 % ബോധ്യമുണ്ട്, തെറ്റുപറ്റിയിട്ടില്ല'; അവധി വിവാദത്തില്‍ കളക്ടറുടെ വിശദീകരണംകേസിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ മുക്കാലി സ്വദേശി അബ്ബാസിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നേരത്തേ കേസെടുത്തിരുന്നു. മധുവിന്റെ അമ്മയുടെ പരാതിയിലാണ് അബ്ബാസിനെതിരെ കേസെടുത്തത്.
Also Read-
വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്; സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി
ജൂലൈ 22 ന് അബ്ബാസ് മധുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് അമ്മ മല്ലിയുടെ പരാതി. കേസിൽ നിന്ന് പിൻമാറണമെന്നും ഇല്ലെങ്കിൽ ജീവനോടെ ഉണ്ടാവില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി ഹർജിയിൽ പറയുന്നു. പിന്മാറിയാല്‍ നാല്‍പ്പത് ലക്ഷത്തിലധികം രൂപയുടെ വീട് വാങ്ങിത്തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തതായും പരാതിയിലുണ്ട്.
അതേസമയം, കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മണ്ണാർക്കാട് എസ് സി എസ് ടി കോടതി
ഈ മാസം 16 ലേക്ക് മാറ്റിയിരിക്കുകയാണ്. ഹർജി പരിഗണിച്ച ശേഷം മാത്രമായിരിക്കും ഇനി സാക്ഷി വിസ്താരം ഉണ്ടാകുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.