• HOME
  • »
  • NEWS
  • »
  • kerala
  • »
  • Madhu murder case| സാക്ഷികൾ കൂറുമാറുമ്പോൾ നെഞ്ചിൽ തീയായിരുന്നു; വിധിയിൽ ആശ്വാസമെന്ന് മധുവിന്റെ അമ്മ

Madhu murder case| സാക്ഷികൾ കൂറുമാറുമ്പോൾ നെഞ്ചിൽ തീയായിരുന്നു; വിധിയിൽ ആശ്വാസമെന്ന് മധുവിന്റെ അമ്മ

'തുടർച്ചയായി തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നവരായിരുന്നു പ്രതികളെല്ലാം.'

  • Share this:
    പാലക്കാട്: അട്ടപ്പാടി മധു കേസിൽ എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കിയ കോടതി വിധിയിൽ ആശ്വാസം പ്രകടിപ്പിച്ച് മധുവിന്റെ അമ്മ. ഇനി കേസ് നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നാണ് കരുതുന്നതെന്നും കേസിൽ ഇനി കൂറുമാറ്റം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും അമ്മ പറഞ്ഞു.

    തുടർച്ചയായി തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നവരായിരുന്നു പ്രതികളെല്ലാം. സാക്ഷികൾ കൂറുമാറുമ്പോൾ നെഞ്ചിൽ തീയായിരുന്നു. ഇനി നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും മധുവിന്റെ അമ്മയെന്നും പറഞ്ഞു.

    Also Read- അട്ടപ്പാടി മധുകൊലപാതക കേസിൽ എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കി; 12 പേരും റിമാൻഡിൽ

    മണ്ണാർകാട് എസ്‌സി/എസ്‌ടി കോടതിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചതിനാലാണ് നടപടി. കോടതിയിൽ ഹാജരായ സിദ്ദിഖ്, അനീഷ്, ബിജു എന്നീ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിലെ 12 പ്രതികളെയും റിമാൻഡ് ചെയ്തു.

    സാക്ഷികളിൽ  13 പേ‍ർ ഇതുവരെ കൂറുമാറിയിട്ടുണ്ട്. ഇതിൽ ഏഴുപേർ കോടതിയിൽ നേരത്തെ നൽകിയ രഹസ്യമൊഴി തിരുത്തിയവരാണ്. രണ്ടുപേ‍ർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നൽകിയത്.
    Published by:Naseeba TC
    First published: