• HOME
  • »
  • NEWS
  • »
  • kerala
  • »
  • മ​ദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്​ രൂപീകരിച്ചു

മ​ദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്​ രൂപീകരിച്ചു

  • Last Updated :
  • Share this:
    തിരുവനന്തപുരം: മ​ദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്​ രൂപീകരിച്ച്‌​ സര്‍ക്കാര്‍ ഉത്തരവായി. ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണിത്. കോഴിക്കോടാണ് ക്ഷേമനിധി​ ബോര്‍ഡി​ന്റെ ആസ്ഥാനം.

    ശബരിമലയിൽ സുരക്ഷ ഒരുക്കാൻ കാൽലക്ഷം പൊലീസുകാരെത്തും

    മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ 14 അംഗങ്ങളുണ്ടായിരിക്കും. ബോര്‍ഡി​​ന്റെ ചെയര്‍മാനായി എം.പി അബ്ദുല്‍ ഗഫൂറിനെ സര്‍ക്കാര്‍ നാമനിർദേശം ചെയ്തു. അഡ്വ. ​എ.കെ ഇസ്​മായില്‍ വഫ കോഴിക്കോട്​, പി.കെ. മുഹമ്മദ്​ ചേളാരി, അഹമ്മദ്​ ദേവര്‍കോവില്‍, ഒ.പി.ഐ കോയ, പി.സി. സഫിയ, എ. ഖമറുദ്ദീന്‍ മൗലവി, അബൂബക്കര്‍ സിദ്ദിഖ്​ കെ, ഒ. ഒ. ശംസു എന്നിവരാണ്​ ഡയറക്​ടര്‍ ബോര്‍ഡ്​ അംഗങ്ങള്‍.

    ശബരിമല അക്രമസംഭവങ്ങൾ; അറസ്റ്റിലായവർ 3557

    അഞ്ച്​ വര്‍ഷമാണ്​ ബോർഡിന്റെ കാലാവധി. പ്രഥമയോഗം നവംബര്‍ ഏഴിന്​ ബുധനാഴ്​ച 10.30ന്​ തിരുവനന്തപുരത്ത്​ ചേരും.
    First published: