നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നാലാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം: മദ്രസ അധ്യാപകൻ അറസ്റ്റിൽ

  നാലാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം: മദ്രസ അധ്യാപകൻ അറസ്റ്റിൽ

  മാഹി പോലീസ് പ്രതിയെ പിടികൂടിയത് കർണാടകത്തിൽ ഒളിവിൽ കഴിയവെ

  Madrassa Teacher arrested

  Madrassa Teacher arrested

  • News18
  • Last Updated :
  • Share this:
  കണ്ണൂർ: മാഹി പള്ളൂരിൽ നാലാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ്സാ അധ്യാപകന്‍ അറസ്റ്റിൽ.കർണാടക ഹോഡവാട സ്വദേശി അബ്ദുൾ റഷീദിനെയാണ് പള്ളൂർ എസ്.ഐ.സെന്തിൽകുമാറും സംഘവും പിടികൂടിയത്.

  ഇക്കഴിഞ്ഞ ഇരുപത്തിയാറാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.ചാലക്കരയിലെ കൂലോത്ത് മദ്രസയിലെ അധ്യാപകനായിരുന്നു അബ്ദുൾറഷീദ്. മദ്രസ്സയിലെ നാലാം ക്ലാസ് വിദ്യാർഥിയെ  ശുചി മുറിയിൽ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വിദ്യാർത്ഥി രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ  തുടർന്ന് ഇവർ പള്ളൂർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കുകയായിരുന്നു.

  Also Read-പത്തുവയസുകാരനായ കാമുകനിൽ നിന്ന് ഗര്‍ഭിണിയെന്ന് 13കാരി: വിവാദം ഉയർത്തി ഒരു വെളിപ്പെടുത്തല്‍

  കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോയി.  അന്വേഷണത്തില്‍ ഇയാൾ കർണാടകയിൽ ഉണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് പള്ളൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കർണാടകയിലെത്തിയാണ് പ്രതിയെ പിടികൂടിയത്.
  Published by:Asha Sulfiker
  First published:
  )}