ഇടുക്കി: റെയിൽപാതയില്ലെന്ന ഇടുക്കി ജില്ലക്കാരുടെ വിഷമത്തിന് അവസാനമാകുന്നു. മധുര - ബോഡിനായ്ക്കന്നൂർ പാതയുടെ പണികൾ പൂർത്തിയായാൽ ഇടുക്കി ശാന്തൻ പാറയിൽ നിന്ന് 30 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്ക്കന്നൂരിലെത്തി ട്രെയിൻ യാത്ര നടത്താം. പാതയുടെ ജോലികൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിൽ ഇടുക്കിക്കാർക്ക് ട്രെയിനിൽ കയറാൻ അങ്കമാലിയിലോ കോട്ടയത്തോ എത്തണം. മധുര- ബോഡിനായ്ക്കന്നൂർ പാത യാഥാർത്ഥ്യമാകുന്നതോടെ ഇതിന് മാറ്റം വരും. കേരളത്തിൽ നിലവിൽ ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് റെയിൽവേ പാതകളില്ലാത്തത്.
മധുരയിൽനിന്ന് തേനി വരെയുള്ള ജോലികൾ 80 ശതമാനവും പൂർത്തിയാക്കി. റെയിൽവേ എഞ്ചിൻ രണ്ടുതവണ തേനിവരെ പരീക്ഷണ ഓട്ടവും നടത്തി. തേനിയിൽനിന്ന് ബോഡിനായ്ക്കന്നൂരിലേക്കുള്ള ജോലികൾ പുരോഗമിക്കുകയാണ്.
ശാന്തൻപാറയിൽനിന്ന് ബോഡിനായ്ക്കന്നൂരെത്താൻ 30 കിലോമീറ്ററും തേനിയിലെത്താൻ 45 കിലോമീറ്ററുമാണ് ദൂരം. കമ്പംമെട്ടിൽനിന്ന് തേനിക്ക് 53 കിലോമീറ്റർ ദൂരവുമുണ്ട്. ട്രെയിൻ എത്തുന്നത് ജില്ലയിലെ വ്യാപാരമേഖലയ്ക്കും സഞ്ചാരമേഖലയ്ക്കും ഏറെ ഗുണകരമാകും.
Also Read-
പൊലീസ് ഉദ്യോഗസ്ഥരെ 'പഞ്ചാരക്കെണി'യിൽ കുടുക്കിയ യുവതിക്കെതിരെ കേസെടുത്തു; നിരവധിപ്പേരെ കുടുക്കിയെന്ന് സൂചനഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികൾ ഇപ്പോൾ കൊച്ചിയിലോ കോട്ടയത്തോ എത്തി അവിടെനിന്ന് ടാക്സികളിലോ ബസുകളിലോ ദീർഘനേരം യാത്ര ചെയ്താണ് ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. മധുര- ബോഡിനായ്ക്കന്നൂർ റെയിൽപാത വരുന്നതോടെ ഇടുക്കി ജില്ലയിലെ ടൂറിസം മേഖല ഏറെ പ്രതീക്ഷയിലാണ്.
Also Read-
Post office Savings | പോസ്റ്റ് ഓഫീസ് സേവിംഗ്സ് നിക്ഷേപങ്ങളുടെ പിൻവലിക്കൽ പരിധി ഉയർത്തിതേക്കടി, മൂന്നാർ, രാമക്കൽമേട് തുടങ്ങി ജില്ലയിലെ എല്ലാ ടൂറിസം മേഖലകളിലേക്കും സഞ്ചാരികൾക്ക് സൗകര്യപ്രദമായി എത്താൻ ഈ പാത സഹായകമാകും. ബോഡിനായ്ക്കന്നൂർവരെ ട്രെയിൻ സർവീസ് തുടങ്ങുന്നതോടെ തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് എളുപ്പത്തിൽ ഇടുക്കിയിലുമെത്താം. ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ച് മടങ്ങാൻ കഴിയും.
Also Read-
Nirmal NR 241, Kerala Lottery Result | നിര്‍മല്‍ NR 241 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ ആര്‍ക്ക്?ഇടുക്കി ജില്ലയിലെ ടൂറിസം, വാണിജ്യ മേഖലകളുടെ വളർച്ചയ്ക്ക് സഹായകമാകുന്ന ദിണ്ഡുഗൽ- കുമളി റെയിൽപാതയും യാഥാർത്ഥ്യമാകുമെന്നാണ് റിപ്പോർട്ട്. 2009ൽ ആസൂത്രണ കമ്മീഷൻ അംഗീകാരം ലഭിച്ച പദ്ധതിയിൽ ദിണ്ഡുഗല്ലിൽനിന്നു ചെമ്പട്ടി- വത്തലഗുണ്ട്- പെരിയകുളം- തേനി- ബോഡിനായ്ക്കന്നൂർ- തേവാരം- കമ്പംവഴി ലോവർ ക്യാമ്പ് വരെയാണ് റെയിൽപാത എത്തുക. ഈ പാത മധുര- ബോഡിനായ്ക്കന്നൂർ ലൈനുമായി തേനിയിൽ ബന്ധിപ്പിച്ച് ബോഡിനായ്ക്കന്നൂരിൽനിന്ന് തേവാരം- കമ്പം വഴി ലോവർ ക്യാമ്പിലെത്തിച്ചാൽ ഇരുസംസ്ഥാനങ്ങളിലെയും പതിനായിരക്കണക്കിന് ആളുകൾക്ക് ഇത് ഏറെ സഹായകമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.