മഹ ഒമാൻ തീരത്തേക്ക്; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

വിവിധ ജില്ലകളിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. കൊച്ചി മുതൽ കാസർഗോഡ് വരെയുള്ള തീരമേഖലയിൽ കടൽക്ഷോഭം തുടരുകയാണ്.

News18 Malayalam | news18
Updated: November 1, 2019, 7:16 AM IST
മഹ ഒമാൻ തീരത്തേക്ക്; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്
heavy rain
  • News18
  • Last Updated: November 1, 2019, 7:16 AM IST
  • Share this:
തിരുവനന്തപുരം: കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മഹ ഭീതിയൊഴിയുന്നു. മഹ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങി. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്. ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തെ തുടർന്ന് ഉണ്ടായ മഴയും കാറ്റും ഇന്ന് മുതൽ കുറഞ്ഞ് തുടങ്ങും.

വിവിധ ജില്ലകളിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. കൊച്ചി മുതൽ കാസർഗോഡ് വരെയുള്ള തീരമേഖലയിൽ കടൽക്ഷോഭം തുടരുകയാണ്.

ഭയപ്പെട്ടത് പോലെ മഹ ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങൾ ലക്ഷദ്വീപിൽ ഉണ്ടാക്കിയില്ല. അവസാന റിപ്പോർട്ട് പ്രകാരം ലക്ഷദ്വീപിന്‍റെ ഭാഗമായ കവരത്തിയിൽ നിന്ന് വടക്ക് കിഴക്ക് ദിശയില്‍ 300 കിലോമീറ്ററോളം അകലെയാണ് മഹ. ഒമാൻ തീരത്തേക്കാണ് മഹ നീങ്ങുന്നത്.

മഹ കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായ് മാറി. മണിക്കൂറിൽ 120 മുതൽ 135 കിലോമീറ്റർ വരെയാണ് ചുഴലിക്കാറ്റിന്‍റെ വേഗത. കേരളത്തിലും ലക്ഷദ്വീപിലും മഴയുടെയും കാറ്റിന്‍റെയും ശക്തി കുറയും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് തുടരുന്നുണ്ട്.

First published: November 1, 2019, 7:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading