നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Maharajas College | സംഘര്‍ഷ സാധ്യത; മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചു

  Maharajas College | സംഘര്‍ഷ സാധ്യത; മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചു

  കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചിടണമെന്ന പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്

  • Share this:
   കൊച്ചി: വിദ്യാര്‍ഥി സംഘര്‍ത്തിന്റെ സാഹചര്യത്തില്‍ എറണാകുളം മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചു. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയേയും കോളേജ് കൗണ്‍സില്‍ നിയോഗിച്ചു.

   കോളേജില്‍ കഴിഞ്ഞ ദിവസം ഉണ്ടായ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘര്‍ഷത്തില്‍ 11 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. 10 കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കും ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്. ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.

   അതേസമയം ധീരജിന്റെ കൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് ജെറിന്‍ ജോജോയിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

   Also Read-SFI-KSU Clash | മഹാരാജാസ് കോളേജില്‍ SFI-KSU സംഘര്‍ഷം; നിരവധിപേര്‍ക്ക് പരിക്ക്

   കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ക്യാംപസിനുള്ളില്‍ ഉള്ളവരാണോ പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിളിച്ച് വരുത്തിയതെന്നും പൊലീസ് അന്വേഷിച്ച് വരുകയാണ്.

   Also Read-Campus murder|ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് FIR;രണ്ടുപേർ അറസ്റ്റിൽ

   ഇന്നലെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ കെ. എസ്. യു -എസ്. എഫ്. ഐ സംഘര്‍ഷത്തിലാണ് ധീരജ് രാജേന്ദ്രന് കുത്തേറ്റത്. കേസിലെ പ്രതി നിഖില്‍ പൈലി ഉള്‍പ്പെടെ ആറുപേര്‍ പിടിയിലായി. യൂണിയന്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഒരു മണിയോടെയാണ് കെ. എസ്. യു -എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെയാണ് കോളജിന് സമീപത്ത് വെച്ച് ധീരജ് ഉള്‍പ്പെടെയുളളവര്‍ക്ക് കുത്തേറ്റത്.

   Also Read-Campus Murder | ഇടുക്കിയിൽ കുത്തിക്കൊന്ന ധീരജിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; സംസ്‌കാരത്തിന് CPM എട്ടു സെന്റ് ഭൂമി വിലയ്ക്ക് വാങ്ങി

   ക്യാംപസിന് പുറത്തുനിന്നെത്തിയ കെ. എസ്. യു -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കുത്തിയതെന്ന് എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. നെഞ്ചിലാണ് ധീരജിന് കുത്തേറ്റത് . കുത്തേറ്റവരെ ഇടുക്കി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്. എഫ്. ഐ പ്രവര്‍ത്തകരായ അഭിജിത്ത് സുനില്‍, എ. എസ് അമല്‍ എന്നിവര്‍ക്കും കുത്തേറ്റു.
   Published by:Jayesh Krishnan
   First published: