നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മഹാരാജാസിലെ മരം മുറി; മരങ്ങൾ കടത്താൻ ശ്രമിച്ചത് അനധികൃതമായി; ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി

    മഹാരാജാസിലെ മരം മുറി; മരങ്ങൾ കടത്താൻ ശ്രമിച്ചത് അനധികൃതമായി; ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി

    കോളേജ് വിദ്യാഭ്യാസ  അഡീഷണൽ ഡയറക്ടർ ഡോക്ടർ എം ജ്യോതിരാജിൻറെ നേതൃത്വത്തിലുള്ള സമിതിയാണ്  അന്വേഷണം നടത്തുന്നത്.

    News 18 Malayalam

    News 18 Malayalam

    • Share this:
    കൊച്ചി. എറണാകുളം മഹാരാജാസ് കോളേജിലെ  മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ  ഉന്നത വിദ്യാഭ്യാസ വകുപ്പ്  അന്വേഷണം  ആരംഭിച്ചു.  ക്യാമ്പസിൽ എത്തിയ  അന്വേഷണ കമ്മീഷൻ അംഗങ്ങൾ  പ്രിൻസിപ്പളിൽ നിന്ന് അടക്കം  മൊഴികൾ എടുത്തു.  നിലവിൽ പ്രിൻസിപ്പൽ  ജോർജ് മാത്യു  അവധിയിൽ  പ്രവേശിച്ചിരിക്കുകയാണ്.  കോളേജ് വിദ്യാഭ്യാസ  അഡീഷണൽ ഡയറക്ടർ ഡോക്ടർ എം ജ്യോതിരാജിൻറെ നേതൃത്വത്തിലുള്ള സമിതിയാണ്  അന്വേഷണം നടത്തുന്നത്.  പ്രിൻസിപ്പൽ , ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ, വിദ്യാർഥികൾ  എന്നിവരിൽ നിന്ന്  അന്വേഷണ സമിതി മൊഴി എടുത്തു .

    തൻറെ അറിവോടെയല്ല മരങ്ങൾ കടത്തിയതെന്നാണ്  അന്വേഷണ സമിതിക്കു മുൻപാകെ പ്രിൻസിപ്പൽ മൊഴി നൽകിയിരിക്കുന്നത് . എന്നാൽ ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ പ്രിൻസിപ്പലിനെ എതിർക്കുകയാണ് ഉണ്ടായത് . ക്യാമ്പസിനോട് ചേർന്നുള്ള  വാട്ടർ അതോറിറ്റി  ഓഫീസിന്  മുകളിലേക്ക് ചാഞ്ഞ മരങ്ങൾ മുറിക്കാനാണ്  ഗവേണിങ് കൗൺസിൽ അനുമതി നൽകിയതെന്നും  ഇവർ പറഞ്ഞു. എന്നാൽ  ഇതിൽ പെടാത്ത മരങ്ങളും മുറിച്ചു മാറ്റിയതായി ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ നൽകിയ മൊഴിയിൽ പറയുന്നു . മാത്രമല്ല ഈ മരങ്ങൾ ആർക്കും ലേലം ചെയ്തിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

    പ്രിൻസിപ്പൽ അറിഞ്ഞു കൊണ്ടാണ് മരങ്ങൾ കടത്തിയതെന്ന ആരോപണത്തിൽ  എസ്.എഫ്.ഐ. പ്രവർത്തകർ ഉറച്ചു നിൽക്കുകയാണ്.  കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗം  എസ് എഫ് ഐ ഉപരോധിച്ചിരുന്നു. യോഗത്തിലേക്ക്  പ്രവർത്തകർ തള്ളിക്കയറുകയായിരുന്നു. മുറിച്ചിട്ട മരങ്ങൾ കോളേജിൽ നിന്ന് കടത്തിയ സംഭവം ചർച്ച ചെയ്യാനാണ് മഹാരാജാസ് കോളേജിൽ കൗൺസിൽ യോഗം ചേർന്നത്. ഈ യോഗത്തിലേക്കാണ് വിദ്യാർത്ഥികൾ തള്ളിക്കയറിയത്.

    മരം മുറിച്ച് കടത്തിയ വിഷയത്തിൽ ഉത്തരവാദി പ്രിൻസിപ്പലാണെന്നും ഗവേണിങ്ങ് കൗൺസിൽ ചെയർമാൻ അടക്കം വന്ന് ചർച്ച നടത്താതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലായിരുന്നു എസ്.എഫ്.ഐ. അതേസമയം മുറിച്ചിട്ട മരങ്ങൾ കടത്തി കൊണ്ടുപോയത് തന്റെ അനുമതിയോടെയല്ലെന്ന് പ്രിസിപ്പാൾ ഡോ: ജോർജ് മാത്യു പറഞ്ഞു.

    Also read- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം പിറന്നാള്‍ ആഘോഷം; 71 ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

    ഒരു വിഭാഗം അധ്യാപകരുടെ പിന്തുണയും വിദ്യാർഥികൾക്കുണ്ട്. പ്രിൻസിപ്പൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് ഇവർ കഴിഞ്ഞ ദിവസം ഓഫീസിന് മുന്നിൽ ധർണ നടത്തിയിരുന്നു . അതിനിടെ പ്രിൻസിപ്പലിനെ ഏകപക്ഷീയമായി ഒറ്റപ്പെടുത്തുന്നതിൽ  ഭരണപക്ഷ അനുകൂല  അധ്യാപക സംഘടനയിൽ തന്നെ ഭിന്നിപ്പ് ഉള്ളതായും സൂചനയുണ്ട്.

    Also read- തൃപ്പൂണിത്തുറ തീപിടുത്തം; ദുരൂഹതയേറി; മരിച്ച പ്രസന്നനുമായി വീട്ടുടമസ്ഥന് സാമ്പത്തിക ഇടപാടുകള്‍

    മഹാരാജാസിൽ നിന്നും  മരങ്ങൾ അനുമതിയില്ലാത മുറിച്ചു കടത്തി എന്നാരോപിച്ച് ലോറിയടക്കം എസ്. എഫ്. ഐ കോളേജ് വളപ്പിൽ തടഞ്ഞിട്ടിരിക്കുകയാണ്. കാറ്റിലും മഴയിലും നിലംപൊത്തിയ  പാഴ്മരങ്ങൾക്കൊപ്പം തന്നെ നല്ല ഇനം മരങ്ങളും ഈ തക്കത്തിൽ മുറിച്ചു കടത്തി എന്ന ആരോപണവും ഉയരുന്നുണ്ട്.
    Published by:Naveen
    First published:
    )}