നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Local Body Elections 2020| യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിക്കെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവ് വിമതസ്ഥാനാർഥി; അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങി

  Local Body Elections 2020| യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിക്കെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവ് വിമതസ്ഥാനാർഥി; അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങി

  മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ചാണ് പുഷ്പ കോണ്‍ഗ്രസ് വിമതയായി മത്സരിക്കുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
  കോഴിക്കോട്:  കോര്‍പറേഷനില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിക്കെതിരെ ചേവായൂര്‍ വാര്‍ഡില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് വിമത സ്ഥാനാര്‍ഥി. മഹിളാ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ പുഷ്പ ശേഖരനാണ് കോണ്‍ഗ്രസിലെ ഡോ. പിഎന്‍ അജിതയ്‌ക്കെതിരെ വിമത സ്ഥാനാര്‍ഥിയായി രംഗത്തെത്തിയിട്ടുള്ളത്. മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ചാണ് പുഷ്പ കോണ്‍ഗ്രസ് വിമതയായി മത്സരിക്കുന്നത്.

  Also Read- ഹോളിവുഡിൽ നിന്നല്ല; വോട്ടുതേടി ആലപ്പുഴയിൽ ഒരു 'കിങ് കോങ്'; അപരനെ നിർത്താൻ ഇത്തിരിപുളിക്കും

  കോഴിക്കോട് കോര്‍പറേഷനിലെ ചേവായൂര്‍ വാര്‍ഡില്‍ അവസാന ലാപ്പിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ഡോ. പി എന്‍ അജിതയ്ക്ക്  നറുക്കുവീണത്.  അജിത നാമനിര്‍ദേശപത്രിക നല്‍കിയതിന്റെ തൊട്ടുപിന്നാലെ മഹിളാകോണ്‍ഗ്രസിലെ മെഡിക്കല്‍ കോളജ് മണ്ഡലം പ്രസിഡന്റ് പുഷ്പശേഖരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കുകയായിരുന്നു.

  Also Read- വാക്സിനൊക്കെ വന്നോട്ടെ; പക്ഷേ കൊല്ലത്ത് 'കൊറോണ' ജയിക്കാനായി വീടുകയറി ഇറങ്ങുകയാണ്

  യുഡിഎഫിന്റെ മേയര്‍ സ്ഥനാര്‍ഥികൂടിയായ അജിതയ്‌ക്കെതിരെയുള്ള മഹിളാകോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ പടയൊരുക്കം നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. വാര്‍ഡിലെ സാധാരണ  കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാതെയാണ് നേതൃത്വം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്ന് പുഷ്പ ശേഖരന്‍ പറഞ്ഞു.

  Also Read- വിധിയെ തോൽപ്പിച്ച് ആകാശ് മാധവ് ; ഇക്കുറി മത്സരിക്കുന്നത് മുൻവിധികൾ തിരുത്താൻ

  കഴിഞ്ഞ രണ്ട് തവണയും യുഡിഎഫ്  ജയിച്ച വാര്‍ഡാണ് ചേവായൂര്‍. വോട്ടര്‍മാര്‍ തനിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. പിഎന്‍  അജിത പറഞ്ഞു. കഴിഞ്ഞ രണ്ട് തവണ ചേവായൂര്‍ വാര്‍ഡില്‍ ജയിച്ച അഡ്വ. വിദ്യാബാലകൃഷ്ണനെ മൂന്നാമതും മത്സരിപ്പിക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. വിദ്യ പിന്‍മാറിയതോടെയാണ് അജിത സ്ഥാനാര്‍ഥിയാകുന്നത്.

  Also Read- Local Body Elections 2020| ചില ജില്ലകളിൽ യുവാക്കൾക്ക് പരിഗണന ലഭിച്ചില്ലെന്ന് ഷാഫി പറമ്പിൽ

  പുഷ്പയുടെ അസാധാരണ നീക്കം കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. നാലോളം വാര്‍ഡുകളില്‍ യുഡിഎഫ് വിമത ശല്യം നേരിടുന്നെങ്കിലും മേയര്‍ സ്ഥാനാര്‍ഥിക്കെതിരെ തന്നെ വിമതയെത്തുന്നത് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ മണിക്കൂറുകള്‍മാത്രം അവശേഷിക്കെ പുഷ്പയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം തുടങ്ങി. ചേവായൂര്‍ വാര്‍ഡില്‍ നിന്ന് തന്നെ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് മഹിളാകോണ്‍ഗ്രസിന്റെ ആവശ്യം.

  സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടികയില്‍ പുഷ്പ ശേഖരന്റെ പേരും ഉണ്ടായിരുന്നു. പിന്നീട് അജിതയെ പ്രഖ്യാപിക്കുന്നത്. അജിത തൊട്ടടുത്ത ചേവരമ്പലം വാര്‍ഡിലാണ്  താമസം.

  വാര്‍ഡിലെ ജനങ്ങളെ അറിയുന്നവരെയും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരിലാരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്നാണ് മഹിളാകോണ്‍ഗ്രസിന്റെ ആവശ്യം. പത്രിക പിന്‍വലിക്കാന്‍ പുഷ്പയ്ക്ക് മേല്‍ നേതൃത്വം കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം. അതുകൊണ്ടുതന്നെ പുഷ്പ പ്രചാരണം ആരംഭിച്ചിട്ടില്ല.
  Published by:Rajesh V
  First published:
  )}