• HOME
  • »
  • NEWS
  • »
  • kerala
  • »
  • Found Dead | പാലക്കാട് മഹിളാ മോർച്ച ജില്ലാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Found Dead | പാലക്കാട് മഹിളാ മോർച്ച ജില്ലാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കുടുംബ പ്രശ്നങ്ങളിൽ മനംനൊന്തുള്ള ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.

Suicide

Suicide

  • Last Updated :
  • Share this:
    പാലക്കാട്: മഹിളാ മോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളിൽ മനംനൊന്തുള്ള ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    തിരുവനന്തപുരത്ത് ആക്രിക്കച്ചവടക്കാരന്‍റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചു

    തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ ആക്രിക്കച്ചവടക്കാരന്‍റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കഴക്കൂട്ടം നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രൻ (65) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഭുവനചന്ദ്രൻ ജോലി ചെയ്തിരുന്ന വീടിനു സമീപത്തെ കരിക്കു കടയിൽ സംസാരിച്ചു നിൽക്കവെയാണ് അതുവഴി പോയ ആക്രിക്കാരനുമായി വാക്കുതർക്കമുണ്ടായത്.

    വാക്കുതർക്കം രൂക്ഷമായതോടെ ആക്രിക്കച്ചവടക്കാരൻ ഭുവനചന്ദ്രനെ ചവിട്ടുകയായിരുന്നു. കരൾ രോഗത്തിന് ഓപ്പറേഷൻ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രൻ. വയറിൽ ശക്തമായ ചവിട്ടേറ്റ് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആന്തരീക രക്തസ്രാവമാണ് മരണ കാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇയാളെ ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
    Published by:Jayesh Krishnan
    First published: