'എന്റെ കുഞ്ഞാ..' ചരിഞ്ഞ കൊമ്പനെ കെട്ടിപ്പിടിച്ച് കരഞ്ഞ് പാപ്പാന്‍; കരളിലിയിച്ച് ഒരു സ്‌നേഹ കഥ

നാലുമാസമായി ചികിത്സയിലായിരുന്ന കൊമ്പന്‍ കാറല്‍മണ്ണയിലുള്ള ആനപ്പന്തിയിലാണ് ചരിഞ്ഞത്

news18
Updated: May 9, 2019, 9:11 PM IST
'എന്റെ കുഞ്ഞാ..' ചരിഞ്ഞ കൊമ്പനെ കെട്ടിപ്പിടിച്ച് കരഞ്ഞ് പാപ്പാന്‍; കരളിലിയിച്ച് ഒരു സ്‌നേഹ കഥ
PARTHAN
  • News18
  • Last Updated: May 9, 2019, 9:11 PM IST
  • Share this:
ചെര്‍പ്പുളശേരി: തൃശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാന്‍ നിശ്ചയിച്ചിരുന്ന പാര്‍ത്ഥന്‍ പൂരത്തിനു കൊടിയേറിയ ദിവസം തന്നെയായിരുന്നു ചരിയുന്നത്. എന്നാല്‍ സാധരാണ ഒരു കൊമ്പന്‍ ചരിഞ്ഞത് പോലെയായിരുന്നില്ല പാര്‍ത്ഥന്റെ കാഴ്ചകള്‍. സ്വന്തം മകനെ നഷ്ടമാകുമ്പോള്‍ ഒരച്ഛന്റെ നെഞ്ചിലുണ്ടാകുന്ന നീറ്റലുമായി പാര്‍ത്ഥന്റെ പാപ്പാന്‍ പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ട് നിന്നവര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

പാര്‍ത്ഥന്റെ മുഖത്ത് കെട്ടിപ്പിടിച്ച് കിടന്നായിരുന്നു പാപ്പാന്‍ യാത്രപറഞ്ഞത്. വള്ളുവനാടിന്റെ ഗജരാജന്‍ എന്നറിയപ്പെട്ടിരുന്ന പാര്‍ത്ഥന് 44 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ നാലുമാസമായി ചികിത്സയിലായിരുന്ന കൊമ്പന്‍ കാറല്‍മണ്ണയിലുള്ള ആനപ്പന്തിയിലാണ് ചരിഞ്ഞത്.

Watch Here: 'എന്റെ കുഞ്ഞാ..' ഹൃദയം തകര്‍ക്കും ഈ കാഴ്ച; ചെര്‍പ്പുളശേരി പാര്‍ത്ഥനെ കെട്ടിപ്പിടിച്ച് കരയുന്ന പാപ്പാന്‍

അസമില്‍ നിന്നായിരുന്നു കേരളത്തിലേക്കുള്ള പാര്‍ത്ഥന്റ വരവ്. പ്രയാത്തെ വെല്ലുന്ന വളര്‍ച്ചയുള്ള കൊമ്പന്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ കേരളത്തിലെ ആനപ്രേമികള്‍ക്ക് പ്രിയങ്കരനായി തീരുകയായിരുന്നു.

തൃശൂര്‍ പൂരത്തില്‍ കണിമംഗലം ശാസ്താവിനെ ശിരസ്സിലേറ്റി എഴുന്നള്ളിയിട്ടുള്ള പാര്‍ത്ഥന് എത്തനൂര്‍ കുമ്മാട്ടിയില്‍ മംഗലാംകുന്ന് കര്‍ണന്റെ പകരക്കാരനായെത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടൊപ്പം തലയെടുപ്പോടെ നിന്ന ചരിത്രവുമുണ്ട്. മാങ്ങോട്ടുകാവില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മംഗലാംകുന്ന് കര്‍ണനുമെല്ലാം ഉള്ളപ്പോള്‍തന്നെ പ്രധാന തിടമ്പേറ്റി ഉത്സവം നയിച്ചും പാര്‍ത്ഥന്‍ ആനപ്രേമികളുടെ പ്രിയങ്കരനായി മാറിയിരുന്നു.

First published: May 9, 2019, 8:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading