• HOME
  • »
  • NEWS
  • »
  • kerala
  • »
  • Elephant Attack| ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു

Elephant Attack| ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു

വരിക്കാശ്ശേരി മനയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആനയാണ് കുത്തിയത്

വിനോദ്

വിനോദ്

  • Share this:
    പാലക്കാട്: ഒറ്റപ്പാലത്ത് ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. ഒറ്റപ്പാലം പേരൂർ സ്വദേശി വിനോദാണ് മരിച്ചത്. ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ (Varikkasseri Mana)ചികിത്സയിൽ കഴിയുകയായിരുന്ന കൊടുങ്ങല്ലൂർ മൂത്തകുന്നം പത്മനാഭൻ എന്ന ആനയുടെ കുത്തേറ്റാണ് പാപ്പാൻ മരിച്ചത്. രാവിലെ മരുന്ന് നൽകാൻ ശ്രമിയ്ക്കുന്നതിനിടെ പാപ്പാനെ കൊമ്പു കൊണ്ട് കുത്തുകയായിരുന്നു.

    കൊടുങ്ങല്ലൂർ മൂത്തകുന്നം ദേവസ്വത്തിന്റെ ആനയെ മനിശ്ശേരി സ്വദേശി ഹരിയാണ് പരിപാലിച്ചു വന്നിരുന്നത്. കാലിൽ മുറിവുണ്ടായതിനെ തുടർന്ന് ഒരാഴ്ചയോളമായി ആനയെ ചികിത്സിച്ചു വരികയായിരുന്നു.

    Also Read-പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് എന്ന പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മുൻ സൈനികൻ പിടിയിൽ

    മൊബൈൽ ഫോൺ ഉപയോഗം കൂടുന്നതിന്റെ പേരിൽ അമ്മ ശാസിച്ചു; പതിനാറുകാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

    വീട്ടിനുള്ളിൽ പതിനാറുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. കല്ലറ (Kallara) മുതുവിള (Muthuvila) കുറക്കോട് വി എസ് ഭവനിൽ ബിനുകുമാറിന്റെയും ശ്രീജയുടെയും രണ്ടാമത്തെ മകൾ കീർത്തിക (16) ആണു മരിച്ചത്. മൊബൈൽ ഫോൺ ഉപയോഗം കൂടുന്നതിന്റെ പേരിൽ അമ്മ ശാസിച്ചതിനെ തുടർന്ന് കീർത്തിക ജീവനൊടുക്കിയതെന്നാണ് നിഗമനം.

    മിതൃമ്മല ഹൈസ്കൂളിൽ പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കി നിൽക്കുകയായിരുന്നു കീർത്തിക. വീട്ടുമുറിയിൽ ജനൽ കമ്പിയിൽ തൂങ്ങികിടന്നത് കണ്ട് നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.
    Published by:Naseeba TC
    First published: