നെയ്യാറ്റിൻകരയിൽ രണ്ടാം പാപ്പാനെ ആന കുത്തിക്കൊന്നു
നെയ്യാറ്റിൻകരയിൽ രണ്ടാം പാപ്പാനെ ആന കുത്തിക്കൊന്നു
പെട്ടെന്ന് പ്രകോപിതനായ ആന, പാപ്പാനെ ആക്രമിക്കുകയായിരുന്നു. ആനയുടെ കുത്തേറ്റ വിഷ്ണു തൽക്ഷണം മരിച്ചു.
elephant-neyyattinkara
Last Updated :
Share this:
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. രണ്ടാം പാപ്പാന് വിഷ്ണുവാണ്(26) ആനയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ആനയെ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കൊല്ലം പാരിപ്പള്ളി സ്വദേശിയാണ് വിഷ്ണു. ഇന്ന് വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. പെട്ടെന്ന് പ്രകോപിതനായ ആന വിഷ്ണുവിനെ കൊമ്പിൽ കുത്തിയെടുത്ത് എറിയുകയായിരുന്നു. വിഷ്ണുവിനെ ആക്രമിച്ച ശേഷം ഓടിപ്പോയ ആനയെ ഏറെ ശ്രമപ്പെട്ടാണ് നാട്ടുകാരും പാപ്പാൻമാരും ചേർന്ന് തളച്ചത്.
ആയയിൽ ക്ഷേത്രം വകയായ ഗൌരിനന്ദൻ എന്ന ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്. ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടത്താണ് പതിവായി ആനയെ കെട്ടുന്നത്. ഇന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതിന് ഇടയിലായിരുന്നു സംഭവം. പെട്ടെന്ന് പ്രകോപിതനായ ആന, പാപ്പാനെ ആക്രമിക്കുകയായിരുന്നു. ആനയുടെ കുത്തേറ്റ വിഷ്ണു തൽക്ഷണം മരിച്ചു.
വിഷ്ണുവിന്റെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മാരായമുട്ടം പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഏറെ ബുദ്ധിമുട്ടിയാണ് ആനയെ സമീപത്തെ പറമ്പിൽ തളച്ചത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.