• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതിയും മുൻ വനംമന്ത്രിയുടെ സ്റ്റാഫും പരസ്പരം ഫോണിൽ വിളിച്ചു; തെളിവുകൾ പുറത്ത്

മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതിയും മുൻ വനംമന്ത്രിയുടെ സ്റ്റാഫും പരസ്പരം ഫോണിൽ വിളിച്ചു; തെളിവുകൾ പുറത്ത്

മൂന്നാം തീയതി രാവിലെ 9.30ന് മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതി ആന്റോ അഗസ്റ്റിന്‍ മുന്‍ വനം മന്ത്രി കെ രാജുവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാറിന്റെ ഫോണിലേക്ക് വിളിച്ചു. അല്‍പ്പ സമയത്തിന് ശേഷം ശ്രീകുമാര്‍ തിരിച്ചു വിളിച്ചു. 83 സെക്കന്‍ഡ് ഇരുവരും സംസാരിച്ചു. അന്ന് വൈകിട്ട് വയനാട്ടില്‍ നിന്ന് 13 മീറ്റര്‍ ക്യൂബ് ഈട്ടിത്തടികള്‍ ചുരമിറങ്ങി. 

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കോഴിക്കോട്:  2020 ഒക്ടോബര്‍ 24ന് റവന്യു വകുപ്പ് ഇറക്കിയ വിവാദ ഉത്തരവ് 2021 ഫെബ്രുവരി രണ്ടിന് റദ്ദാക്കി. മൂന്നാം തീയതി രാവിലെ 9.30ന് മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതി ആന്റോ അഗസ്റ്റിന്‍ മുന്‍ വനം മന്ത്രി കെ രാജുവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാറിന്റെ ഫോണിലേക്ക് വിളിച്ചു. അല്‍പ്പ സമയത്തിന് ശേഷം ശ്രീകുമാര്‍ തിരിച്ചു വിളിച്ചു. 83 സെക്കന്‍ഡ് ഇരുവരും സംസാരിച്ചു. അന്ന് വൈകിട്ട് വയനാട്ടില്‍ നിന്ന് 13 മീറ്റര്‍ ക്യൂബ് ഈട്ടിത്തടികള്‍ ചുരമിറങ്ങി.

വനംവകുപ്പിന്റെ ചെക്ക് പോസ്റ്റുകളിലൊന്നും തന്നെ പരിശോധനകള്‍ ഉണ്ടായില്ലായിരുന്നു. ഫെബ്രരവരി 17നും 25നും വനംമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആന്റോയ്ക്ക് വിളി വന്നു. പ്രതികളെ സഹായിക്കുന്ന തരത്തില്‍ തന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് വനംമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീകുമാര്‍ ന്യൂസ് 18നോട് പറഞ്ഞു.

പ്രതിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും സംസാരിച്ച കാര്യം തനിക്കറിയില്ലെന്ന് മുന്‍ വനംമന്ത്രി കെ രാജു പറഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രതികളെ പലപ്പോഴായി വിളിച്ചതായി ഫോണ്‍രേഖകളിലുണ്ട്. മരംമുറി ആരംഭിച്ചതുമുതല്‍ ഒരു അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പലപ്പോഴായി പ്രതിയെ ഫോണില്‍ വിളിച്ചിട്ടുണ്ട്. കൂടാതെ വയനാട്ടിലെ ഒരു റെയ്ഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍, അദേഹത്തിന്റെ ഭാര്യയായ റവന്യുവകുപ്പിലെ ഉദ്യോഗസ്ഥ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ മുഖ്യപ്രതി ആന്റോ അഗസ്റ്റിനുമായി പലപ്പോഴായി സംസാരിച്ചതിന്റെ തെളിവുകളാണ് ഫോണ്‍ കോള്‍ രേഖകളിലുള്ളത്.

എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് മരംകൊള്ളയുമായി ബന്ധപ്പെട്ട് ഉന്നതരുടെ നിര്‍ണ്ണായ ഇടപെടലിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മുട്ടില്‍ ഈട്ടിക്കൊള്ള കേസില്‍ മാംഗോ സഹോദരങ്ങളായ റോജി അഗ്‌സറ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരാണ് മുഖ്യപ്രതികള്‍.

Also Read- ISRO ചാരക്കേസ് ഗൂഢാലോചന: CBI എഫ്‌ഐആര്‍ സമര്‍പ്പിച്ചു; സിബി മാത്യൂസ് ഉൾപ്പെടെ 18 പ്രതികള്‍

പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ വൃക്ഷവില അടച്ച് യാതൊരു അനുമതിയുമില്ലാതെ മുറിക്കാമെന്ന 2020 ഒക്ടോബര്‍ 24ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കോടികളുടെ മരംകൊള്ളയാണ് നടന്നത്. മരംമുറി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ, നടപടിയെടുക്കണമെന്ന വിചിത്രമായ നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ കളക്ടര്‍മാരുടെ എതിര്‍പ്പ് അവഗണിച്ചാണ് റവന്യുവകുപ്പ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്.

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇറക്കിയ ഈ ഉത്തരവിന്റെ മറവിലായിരുന്നു വന്‍ മരംകൊള്ള നടന്നത്. പിടികൂടാനായത് വയനാട് മുട്ടിലിലെ 15 കോടിയുടെ ഈട്ടിമരങ്ങളും. മരംമുറി പൂര്‍ത്തിയായ ശേഷം നിലവിലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2021 ഫെബ്രുവരിയില്‍ റവന്യുവകുപ്പ് മറ്റൊരു  ഉത്തരവിറക്കി.

അപ്പോഴേക്കും ഒട്ടേറെ കൂറ്റന്‍മരങ്ങള്‍  മുറിച്ചുമാറ്റിക്കഴിഞ്ഞിരുന്നു. മരംകൊള്ളയ്ക്ക് വേണ്ടി മാത്രം റവന്യുവകുപ്പ് തട്ടിക്കൂട്ടിയ ഉത്തരവാണിതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ടി വി രാജന്‍ പറഞ്ഞു. വനംവകുപ്പിന്റെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയാണ് റവന്യുവകുപ്പ് ഇങ്ങനെയൊരു ഉത്തരവിറക്കിയത്. മരംമുറിയുമായി ബന്ധപ്പെട്ട് റവന്യുവകുപ്പിനെതിരെയും ആരോപണം ഉയരുന്നതോടെ വകുപ്പ് കയ്യാളുന്ന സിപിഐയും മറുപടി പറയേണ്ടിവരും.

Also Read- 'എന്നാ പിന്നെ അനുഭവിച്ചോ'; ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതിപ്പെട്ട യുവതിയോട് എം സി ജോസഫൈൻ

സൗത്ത് വയനാട് ഡിവിഷനില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയുടെ ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയപ്പോള്‍ തൃശൂര്‍ ജില്ലയിലെ മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നുള്‍പ്പെടെ 20 കോടിയുടെ മരംകൊള്ള നടന്നെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. എറണാകുളം ജില്ലയിലെ കോടനാട് റെയ്ഞ്ച്, ഇടുക്കി ജില്ലയിലെ മൂന്നാര്‍, കോതമംഗലം ഡിവിഷനുകള്‍, പത്തനംതിട്ടയിലെ കോന്നി, റാന്നി, പുനലൂര്‍ റെയ്ഞ്ചുകള്‍ എന്നിവിടങ്ങളില്‍ 50 കോടിയോളം രൂപയുടെ മരംമുറിച്ചുകടത്തി. റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസര്‍വ് ചെയ്ത ഈട്ടി, തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങളാണ് മുറിച്ചുകടത്തിയത്. 1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് വൃക്ഷവില അടച്ച റിസര്‍വ് ചെയ്ത ചന്ദനം ഒഴികെ എല്ലാ മരങ്ങള്‍ മുറിക്കാമെന്നാണ് പുതിയ ഉത്തരവ്.‌

വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയാണ് ആദ്യം പുറത്ത് വന്നത് ഇതിലെ് പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപം. മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല. ജനുവരിയിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്.

വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍  പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല. പ്രതികള്‍ ഒളിവിലാണെന്ന് പറഞ്ഞ് വനംവകുപ്പ് തലയൂരുകയാണ്. മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന്  505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. മാസങ്ങളായിട്ടും കേസില്‍ ഒരാളെപോലും പിടികൂടാന്‍ കഴിയാത്തതിന് കാരണം ഉന്നത ഇടപെടലാണെന്ന് ആരോപണമുണ്ട്.
Published by:Rajesh V
First published: