• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sanjith Murder | RSS നേതാവ് സഞ്ജിത്തിന്‍റെ കൊലപാതകം: ഗൂഢാലോചനയിൽ പങ്കുള്ള പ്രതിക്ക് ജാമ്യം; സർക്കാർ മറുപടി പറയണമെന്ന് BJP

Sanjith Murder | RSS നേതാവ് സഞ്ജിത്തിന്‍റെ കൊലപാതകം: ഗൂഢാലോചനയിൽ പങ്കുള്ള പ്രതിക്ക് ജാമ്യം; സർക്കാർ മറുപടി പറയണമെന്ന് BJP

സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഹക്കിമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Sanjith

Sanjith

  • Last Updated :
  • Share this:
    പാലക്കാട് : ആര്‍എസ്‌എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനയില്‍ പങ്കുള്ള പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി പുതുശേരി പറമ്പില്‍ അബ്ദുല്‍ ഹക്കീമിനാണ് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ജാമ്യം നൽകിയത്. സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഹക്കിമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഡി.പിഐ പുത്തനത്താണി ഏരിയ പ്രസിഡന്‍റാണ് അബ്ദുല്‍ ഹക്കീം. ജനുവരി ആറിനാണ് ഇയാള്‍ അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേർ കൂടി അറസ്റ്റിലാകാനുണ്ട്.

    അതേസമയം ഹക്കീമിന് മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചത് കാട്ടുനീതിയാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്‍റ് കെ എം ഹരിദാസ് ആരോപിച്ചു. ഇക്കാര്യത്തിൽ സര്‍ക്കാരിനും പ്രോസിക്യൂഷനും വീഴ്ച പറ്റി. സഞ്ജിത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതികളിൽ ഒരാൾക്ക് ജാമ്യം ലഭിച്ചതിൽ സർക്കാർ മറുപടി പറയണം. പോലീസും പ്രോസിക്യൂഷനും ഭീകരവാദികൾക്ക് കുട പിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളിൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുന്നത് ആദ്യമാണെന്നും ബി ജെ പി ആരോപിച്ചു.

    2021 നവംബര്‍ 15 നാണ് സഞ്ജിതിനെ പാലക്കാട് മമ്പറത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുടെ ഒപ്പം ബൈക്കില്‍ ജോലിയ്ക്ക് പോവുമ്പോഴായിരുന്നു കൊലപാതകം. ഒന്നര മാസമായിട്ടും മുഴുവന്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനാല്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിതിന്റെ ഭാര്യ അര്‍ഷിക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

    Also Read - ഒമ്പതാം ക്ലാസുകാരിക്ക് അശ്ലീലചിത്രങ്ങളയച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

    പൊലീസില്‍ വിശ്വാസമില്ലെന്ന് സഞ്ജിതിന്റെ അമ്മ സുനിതയും നേരത്തെ വ്യക്തമാക്കിയിരുന്നു. സി ബി ഐ അന്വേഷിച്ചാലേ മുഴുവന്‍ പ്രതികളെയും പിടികൂടാനാവൂവെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി അന്വേഷണ സംഘം പറയുന്നു.
    Published by:Anuraj GR
    First published: