നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Tax Fraud in Thiruvananthapuram| തിരുവനന്തപുരം കോർപറേഷനിലെ നികുതിവെട്ടിപ്പ്; മുഖ്യപ്രതി കീഴടങ്ങി

    Tax Fraud in Thiruvananthapuram| തിരുവനന്തപുരം കോർപറേഷനിലെ നികുതിവെട്ടിപ്പ്; മുഖ്യപ്രതി കീഴടങ്ങി

    നേമം സോണൽ ഡിവിഷൻ സൂപ്രണ്ട് എസ് ശാന്തിയെയാണ് (S Santhi) അറസ്റ്റ് ചെയ്തത്. നികുതിവെട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ശാന്തി ഒളിവിൽ പോയിരുന്നു. ഇന്ന് പുലർച്ചെ ശാന്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.

    Youtube Video
    • Share this:
      തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ( Thiruvananthapuram Corporation) നികുതിവെട്ടിപ്പിൽ പ്രധാന പ്രതി പിടിയിൽ. നേമം സോണൽ ഡിവിഷൻ സൂപ്രണ്ട് എസ് ശാന്തിയെയാണ് (S Santhi) അറസ്റ്റ് ചെയ്തത്. നികുതിവെട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ശാന്തി ഒളിവിൽ പോയിരുന്നു. ഇന്ന് പുലർച്ചെ ശാന്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ നവംബർ ഒന്‍പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങല്‍. 27 ലക്ഷം രൂപയുടെ ക്രമക്കേടാണ് നേമം സോണൽ ഓഫീസിൽ (Nemom Zonal Office) കണ്ടെത്തിയത്. നികുതിവെട്ടിപ്പില്‍ എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോർപറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു.

      നേമം സോണൽ ഓഫീസിലെ ക്ലാർക്ക് സുനിതയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നികുതിവെട്ടിപ്പിൽ ഇത് നാലാമെത്ത അറസ്റ്റാണ്. നികിതിവെട്ടിപ്പിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലർമാർ നഗരസഭയിൽ നിരാഹാര സമരം നടത്തുകയാണ്. തിരുവനന്തപുരം കോര്‍പറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വന്‍ നികുതി വെട്ടിപ്പ് നടന്നത്. നേമത്തെ വന്‍ വെട്ടിപ്പ് കൂടാതെ ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയില്‍ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. മൂന്ന് സോണുകളിലെയും പൊലീസ് അന്വേഷണം തുടരുകയാണ്. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് ബിജുവും നേരത്തെ അറസ്റ്റിലായിരുന്നു.

      തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് എതിരായ പരാമര്‍ശം; കെ മുരളീധരനെതിരെ കേസെടുത്തു

      തിരുവനന്തതപുരം മേയർ ആര്യാ രാജേന്ദ്രന് (Arya Rajendran)എതിരൊയ വിവാദ പരാമര്‍ശത്തില്‍ കെ മുരളീധരന്(k Muraleedharan ) എതിരെ കേസെടുത്തു. ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് (case).
      സ്ത്രീത്വത്തെ അപമാനിച്ചുള്ള പരമര്‍ശത്തിനാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്‌.

      കാണാന്‍ നല്ല സൗന്ദര്യമുണ്ട്. പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്ന് മുരളീധരന്‍ പറഞ്ഞു. കോര്‍പറേഷനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന കോണ്‍ഗ്രസ് സമരത്തിനിടെയായിരുന്നു പരാമര്‍ശം.

      മുരളീധരന്റെ വിവാദമായ വാക്കുകള്‍- ''എം പി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ''

      ''ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇത്. കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. മൂപ്പര് പിന്നെ സില്‍വര്‍ ലൈനുണ്ടാക്കാന്‍ നോക്കുകയാണ്. അതില്‍ എത്രകോടി അടിച്ചുമാറ്റാം എന്നാണ് മൂപ്പര് നോക്കുന്നത്''- അദ്ദേഹം പറഞ്ഞു.
      Published by:Rajesh V
      First published:
      )}