നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിൽ മൊഴി മാറ്റാൻ മഠത്തിലെ മുറിക്കുള്ളിൽ പൂട്ടിയിട്ടു; വെളിപ്പെടുത്തലുമായി സിസ്റ്റർ ലിസി വടക്കേൽ

  ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിൽ മൊഴി മാറ്റാൻ മഠത്തിലെ മുറിക്കുള്ളിൽ പൂട്ടിയിട്ടു; വെളിപ്പെടുത്തലുമായി സിസ്റ്റർ ലിസി വടക്കേൽ

  കുടിക്കാൻ വെള്ളം പോലും ലഭിച്ചിരുന്നില്ല. ജീവൻ അപകടത്തിൽ ആകുമോയെന്നും ആശങ്ക.

  sister lissy

  sister lissy

  • Share this:
  കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ  പ്രതിയായ ബലാത്സംഗ കേസിൽ മൊഴി മാറ്റി നൽകണമെന്നാവശ്യപ്പെട്ട് മേജർ സുപ്പീരിയേഴ്സ് അൽഫോൻസാ അബ്രഹാം തന്നെ ഭീഷണിപ്പെടുത്തുന്നതായി സിസ്റ്റർ ലിസി വടക്കേൽ.  ന്യൂസ് 18 നോടാണ് സിസ്റ്റർ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസിലെ പ്രധാന സാക്ഷികളിൽ ഒരാൾ ആണ് സിസ്റ്റർ ലിസി വടക്കേൽ.

  മൊഴി മാറ്റാൻ തയ്യാറാകാത്തതിനാൽ മഠത്തിലെ മുറിക്കുള്ളിൽ തന്നെ പൂട്ടിയിട്ടു. സഭാകാര്യങ്ങളിൽ നിന്നുൾപ്പെടെ മാറ്റിനിർത്തുന്നു. അസുഖങ്ങളെ തുടർന്ന് ചികിത്സയിലാണ്. വെള്ളം കുടിക്കാൻ പോലും മുറിക്കുള്ളിൽ നിന്ന് പുറത്തേക്കിറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും ലിസി വടക്കേൽ പറയുന്നു.

  also read:അയാളെന്നെ ബലമായി വസ്ത്രമഴിപ്പിച്ചു; വെളിപ്പെടുത്തലുമായി നടി

  വാതിൽ തുറന്നു തരണമെന്ന് താൻ പലതവണ അപേക്ഷിച്ചു. എന്നാൽ  മേജർ സുപ്പീരിയർ   വാതിൽ തുറന്നു നൽകാൻ കൂട്ടാക്കിയില്ല. സന്യാസ ജീവിതം ആണ് താൻ ആഗ്രഹിക്കുന്നത്. സഭാകാര്യങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നതിനാൽ അതിയായ ദുഃഖമുണ്ട്- ലിസി വടക്കേൽ വ്യക്തമാക്കി.

  മഠത്തിൽ ഒറ്റപ്പെടുത്താൻ  ചിലർ ശ്രമിക്കുന്നതായും അവർ പറഞ്ഞു. കേസ് നീണ്ടു പോകുന്നതിലും ആശങ്കയുണ്ടെന്ന് സിസ്റ്റർ ലിസി വടക്കേൽ. ഫ്രാങ്കോ മുളയ്ക്കലിന്റെ  ഇടപെടലുകൾ കൊണ്ടാണ് ഇത്തരം ഭീഷണികൾ തനിക്ക് നേരിടേണ്ടി വരുന്നത്. ഇത് തുടർന്നാൽ ജീവൻതന്നെ അപകടത്തിലാകും എന്ന ആശങ്ക ഉള്ളതായും സിസ്റ്റർ ലിസി വടക്കേൽ പറയുന്നു.

  2018 സെപ്റ്റംബർ 21 നാണ് ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്. മാനഭംഗം അധികാര ദുർവിനിയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഫ്രാങ്കോ മുളക്കലിനെതിരെ ചുമത്തിയിട്ടുള്ളത്.
  First published:
  )}