• HOME
 • »
 • NEWS
 • »
 • kerala
 • »
 • മുഖ്യമന്ത്രി പിണറായി വിജയന്‍ വിശ്വാസിയായിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആയേനെ; കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

മുഖ്യമന്ത്രി പിണറായി വിജയന്‍ വിശ്വാസിയായിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആയേനെ; കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ബൈബിള്‍ വചനങ്ങളും മാര്‍പാപ്പയുടെ ചാക്രിക സന്ദേശത്തിന്റെ ഉള്ളടക്കവും ഉദ്ധരിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

 • Last Updated :
 • Share this:
  കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan) ക്രിസ്തുമത വിശ്വാസി ആയിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആകുമായിരുന്നെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി(Major Archbishop Cardinal George Alencherry). തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയിലായിരുന്നു മാര്‍ ആലഞ്ചേരി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു കര്‍ദിനാളിന്റെ പരാമര്‍ശം.

  മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ബൈബിള്‍ വചനങ്ങളും മാര്‍പാപ്പയുടെ ചാക്രിക സന്ദേശത്തിന്റെ ഉള്ളടക്കവും ഉദ്ധരിച്ചിരുന്നു. ഭൂമിയിലെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഉപാധിയായി കൂടി ആത്മീയ ജിവിതത്തെ കാണുന്ന ഞറളക്കാട്ട് പിതാവിന്റെ രീതി മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ഇതിന് പിന്നാലെ പ്രസംഗിക്കാനെത്തിയതായുരുന്നു കര്‍ദിനാള്‍. മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹം ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കില്‍ മെത്രാനായിട്ട് മാറുമായിരുന്നെന്ന് കര്‍ദിനാള്‍ പറഞ്ഞു.

  Also Read-'രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ട; സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കി'; മന്ത്രി വി ശിവന്‍കുട്ടി

  'ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്'; ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ബിനീഷ് കോടിയേരി വീട്ടിലെത്തി

  കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം(Bail) ലഭിച്ച ബിനീഷ് കോടിയേരി(Bineesh Kodiyeri) തിരുവനന്തപുരത്ത് എത്തി. ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിലുണ്ടായ കേസാണെന്നും ഒരുപാട് പറയാനുണ്ടെന്നും മാധ്യമങ്ങളോട് നേരില്‍ പറയാമെന്നേും ബിനീഷ് പ്രതികരിച്ചു. ബിനീഷിനെ വരവേല്‍ക്കാന്‍ നിരവധി സുഹൃത്തുകളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.

  ഒരു വര്‍ഷത്തിന് ശേഷം മകനെ കണ്ടതില്‍ ആശ്വാസമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടി. നന്ദി പറയാനുള്ളത് കോടതിയോടാണെന്നും സത്യത്തെ മൂടിവയ്ക്കാന്‍ കാലത്തിനാവില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

  ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ശനിയാഴ്ച രാത്രി എട്ടിനാണ് ബിനീഷ് പുറത്തിറങ്ങിയത്. കേരളത്തില്‍ നടന്ന ഒരു കേസില്‍ ചിലരെ കുരുക്കാന്‍ വേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതെന്ന ആരോപണത്തില്‍ ബിനീഷ് ഉറച്ചുനിന്നു.

  Also Read-Kozhikode| കോഴിക്കോട് പാലാഴിയിൽ 58കാരൻ ഓടയിൽ വീണുമരിച്ചു; ആറുമാസത്തിനിടെ ഇതേ ഓടയിൽ വീണുമരിക്കുന്ന രണ്ടാമത്തെയാൾ

  അഞ്ച് ലക്ഷത്തിന്റെ രണ്ട് ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് കര്‍ണാടകയില്‍ നിന്ന് തന്നെ ആളുകള്‍ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ ആളുകള്‍ അവസാന നിമിഷം കോടതിയില്‍ വെച്ച് പിന്മാറുകയായിരുന്നു. എന്തുകൊണ്ടാണ് പിന്മാറിയതെന്ന കാര്യം വ്യക്തമല്ല. പകരം രണ്ടുപേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. അതിനാലാണ് ബിനീഷ് പുറത്തിറങ്ങാന്‍ വൈകിയത്.

  വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിക്കു കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ആയിരുന്നു ജാമ്യം. ഇഡി അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.
  Published by:Jayesh Krishnan
  First published: