നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉദ്യോഗസ്ഥതലപ്പത്ത് വൻ അഴിച്ചുപണി; ഡോ. വി. വേണു പ്ലാനിംഗ് ബോർഡ് സെക്രട്ടറി; ടി.കെ. ജോസ് ആഭ്യന്തര സെക്രട്ടറി

  ഉദ്യോഗസ്ഥതലപ്പത്ത് വൻ അഴിച്ചുപണി; ഡോ. വി. വേണു പ്ലാനിംഗ് ബോർഡ് സെക്രട്ടറി; ടി.കെ. ജോസ് ആഭ്യന്തര സെക്രട്ടറി

  തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ കളക്ടർമാർക്ക് സ്ഥാനചലനം

  ടി കെ ജോസ്- വി വേണു

  ടി കെ ജോസ്- വി വേണു

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യാഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്തയെ നിയമിച്ചു. ടോം ജോസ് വിരമിക്കുന്ന ഒഴിവിലാണ് വിശ്വാസ് മേത്തയ്ക്ക് നിയമനം. റവന്യൂ സെക്രട്ടറിയായി ഡോ. വി. വേണുവിനെ പ്ലാനിങ്ങ് ബോർഡ് സെക്രട്ടറിയായി മാറ്റി നിയമിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ഡോ. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി.

   സർക്കാരിന്റെ അപ്രീതിയാണ് വേണുവിന്റെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന. സർവേ ഡയറക്ടറെ മാറ്റിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ തുടര്‍ന്ന് റീ ബില്‍ഡ് കേരളയുടെ ചുമതല ഉണ്ടായിരുന്ന വേണുവിനെ ആ സ്ഥാനത്തുനിന്ന് നേരത്തെ മാറ്റിയിരുന്നു.

   പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി കെ ജോസാണ് പുതിയ ആഭ്യന്തര സെക്രട്ടറി. ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിയെ കാര്‍ഷികോത്പാദന കമ്മീഷണര്‍ ആയും നിയമിച്ചു. ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയ സാഹചര്യത്തിലാണ് പകരം ഇഷിതാ റോയിയെ നിയമിച്ചത്.

   You may also like:India- China | സൈന്യത്തോട് യുദ്ധ സജ്ജരാകാൻ ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം [news]പ്രവാസികൾക്ക് സ്വന്തം ചെലവിൽ ക്വറന്റീൻ; സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം [NEWS]Viral Video | നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]

   ജില്ലാകളക്ടർമാർക്കും സ്ഥാനചലനം

   തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണനെ മാറ്റി നവ്‌ജോത് ഖോസയെ പകരം നിയമിച്ചു. നിലവിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ എം.ഡിയാണ് നവ്‌ജോത് ഖോസ. മലപ്പുറം ജില്ലാ കളക്ടറായാണ് ഗോപാലകൃഷ്ണന് പകരം നിയമനം. കഴിഞ്ഞ ദിവസം ഡാം തുറന്നിവിട്ടതുമായി ബന്ധപ്പെട്ട് നഗരസഭ അടക്കം കെ. ഗോപാലകൃഷ്ണനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

   ആലപ്പുഴ കളക്ടര്‍ എം. അഞ്ജനയെ കോട്ടയത്തേക്കും മാറ്റി. കോട്ടയത്തെ നിലവിലെ കളക്ടര്‍ സുധീര്‍ ബാബു ഈ മാസം വിരമിക്കുന്ന സാഹചര്യത്തിലാണ് അഞ്ജനയെ കോട്ടയത്തേക്ക് മാറ്റിയത്. മുന്‍ ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടറാണ് പുതിയ ആലപ്പുഴ കളക്ടര്‍.

   ആർ. ശ്രീലേഖ ഫയർഫോഴ്സ് മേധാവിയാകും

   ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ആര്‍.ശ്രീലേഖ ഫയര്‍ഫോഴ്‌സ് മേധാവിയാകും. എ. ഹേമചന്ദ്രൻ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. എം.ആര്‍ അജിത് കുമാറിനെ ട്രാന്‍സ്‌ഫോര്‍ട്ട് കമ്മീഷണറായും നിയമിച്ചു.   Published by:Rajesh V
   First published: