• HOME
  • »
  • NEWS
  • »
  • kerala
  • »
  • മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിൽ തീപിടിത്തം; ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന മുറിയിൽ അഗ്നിശമനാ ഉപകരണങ്ങളുടെ അഭാവമെന്നു സൂചന

മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിൽ തീപിടിത്തം; ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന മുറിയിൽ അഗ്നിശമനാ ഉപകരണങ്ങളുടെ അഭാവമെന്നു സൂചന

അഗ്നിബാധയെത്തുടർന്ന് ബ്ലീച്ചിങ് പൗഡറുകൾ തിരിച്ചെടുക്കാൻ നിർദ്ദേശം

  • Share this:

    ആലപ്പുഴയിലെ KMSCL ഗോഡൗണിലെ തീപിടുത്തത്തിനു കാരണമായ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ  സുരക്ഷാ പാളിച്ച. മുറിയിൽ അഗ്നിശമനാ ഉപകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് തീ അണച്ച KMSCL ജീവനക്കാരൻ സൂചന നൽകി. പുറത്ത് നിന്നുള്ള മോട്ടോർ ഉപയോഗിച്ചാണ് തീ അണയ്ക്കാൻ ശ്രമിച്ചത്. ഫയർഫോഴ്സ് വന്നതിനാൽ വൻ അഗ്നിബാധ ഒഴിവായി എന്നും ജീവനക്കാരൻ ന്യൂസ് 18 നോട്.

    അതേസമയം, തീപിടുത്തം ഉണ്ടായതിന് ശേഷവും  അഗ്നിബാധയുണ്ടായ മുറിയോട് ചേർന്നുള്ള മുറിയിലെ ബ്ലീച്ചിംഗ് പൗഡർ ചാക്കുകൾ നീക്കം ചെയ്തിട്ടില്ല. ബ്ലീച്ചിംഗ് പൗഡർ ചാക്കുകൾ കനത്ത ചൂടുള്ള മുറിയോട് ചേർന്ന് തന്നെയുണ്ട്. രണ്ട് മുറികളിലുമായി നൂറ് കണക്കിന് ചാക്കുകൾ ആണ് സൂക്ഷിച്ചത്. ഫയർഫോഴ്സും സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടില്ല.

    എന്നാൽ, അഗ്നിബാധയെത്തുടർന്ന് ബ്ലീച്ചിങ് പൗഡറുകൾ തിരിച്ചെടുക്കാൻ നിർദ്ദേശം ലഭിച്ചുകഴിഞ്ഞു. KMSCL എല്ലാ ഗോഡൗണിൽ നിന്നും ബ്ലീച്ചിംഗ് പൗഡർ തിരിച്ചെടുക്കും. ഇതിനായുള്ള നിർദേശം വിതരണ കമ്പനികൾക്ക് നൽകി. സ്റ്റോക്ക് ഇനി വിതരണം ചെയ്യേണ്ടന്നും നിർദേശമുണ്ട്.

    Also read: മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിൽ വീണ്ടും തീപിടിത്തം; പത്തുദിവസത്തിൽ മൂന്നാമത്തേത്

    മെയ് മാസത്തിൽ തിരുവനന്തപുരത്തെയും കൊല്ലത്തെയും ഗോഡൗണുകൾക്ക് തീപിടിച്ചിരുന്നു.

    മെയ് 17 ന് കൊല്ലം ഉളിയക്കോവിൽ ദേവീക്ഷേത്രത്തിന് സമീപമുള്ള കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ജില്ലാ മരുന്നു സംഭരണശാലയിൽ രാത്രിയിൽ വൻ തീപിടിത്തമുണ്ടാവുകയായിരുന്നു. അഞ്ച് സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ ആൻഡ് റെസ്‌ക്യൂ യൂണിറ്റുകൾ രക്ഷാപ്രവർത്തനം നടത്തി. രാത്രി 8.45 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും തീയണക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് പ്രയത്നം വേണ്ടിവന്നു. തീപിടിത്തം ആദ്യം ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാരാണ് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്.

    അപകടത്തിൽ ആളപായമില്ലെങ്കിലും ഗോഡൗണിന് സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾ കത്തി നശിച്ചു. ഗോഡൗണിൽ മരുന്നുകളും മരുന്നു നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുമാണ് സൂക്ഷിച്ചിരുന്നത്.

    മെയ് 23ന് തിരുവനന്തപുരം തുമ്പയിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സംഭരണശാലയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ വിവിധ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും തകർന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിൽ കോൺക്രീറ്റ് മതിൽ തകർന്ന് അഗ്നിശമനാ സേനയുടെ ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിലെ ഉദ്യോഗസ്ഥനായ രഞ്ജിത്ത് (32) ആണ് മരിച്ചത്. ആറ്റിങ്ങൽ സ്വദേശിയാണ്.

    Summary: Major security lapse at the KMSCL warehouse in Alappuzha where fire broke out inside a bleaching powder reserve. The incident marks the third of its kind in the month of May 2023. Similar incidents occured in Thiruvananthapuram and Kollam early this month

    Published by:user_57
    First published: