നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിമാനത്തിന്റെ ടയർ പൊട്ടി; കരിപ്പൂരിൽ വഴി മാറിയത്  ദുരന്തം

  വിമാനത്തിന്റെ ടയർ പൊട്ടി; കരിപ്പൂരിൽ വഴി മാറിയത്  ദുരന്തം

  ജിദ്ദ-കോഴിക്കോട് സ്പൈസ് ജെറ്റ് എയർവെയ്സിന്റെ പുറകിലെ ടയറുകളിൽ ഒന്നാണ് ലാൻഡിങ് സമയത്ത് പൊട്ടിയത്

  • Share this:
  കരിപ്പൂർ വിമാനത്താവളത്തിൽ തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം. ഡിസംബർ 24 വൈകുന്നേരം 6.13ന് ജിദ്ദയിൽ നിന്നുള്ള സ്പൈസ്  ജെറ്റിന്റെ എസ് ജി 36 വിമാനം കരിപ്പൂരിൽ ലാൻഡ് ചെയ്ത് റൺ വേയിലൂടെ ഓടുന്ന സമയത്ത് പിറകിലെ ടയറുകളിൽ ഒന്ന് പൊട്ടുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും അടക്കം 186 പേരായിരുന്നു വിമാനത്തിൽ. റൺവേയിൽ നിർത്തിയ വിമാനത്തിൽ നിന്നും യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റി ആണ് ടെർമിനലിൽ എത്തിച്ചത്.

  വിമാനം നിയന്ത്രണം തെറ്റി തെന്നി മാറിയില്ലെങ്കിൽ മംഗലാപുരത്ത് സംഭവിച്ചതുപോലെ വൻ ദുരന്തം ഉണ്ടായേനെ. കാലപ്പഴക്കം കാരണമാണ് ടയർ പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം അടക്കം ഡി.ജി.സി.എ. വിശദമായി അന്വേഷിക്കും.

  അറ്റകുറ്റ പണികൾക്ക് വേണ്ടി റൺവേ താത്കാലികമായി അടച്ചതോടെ  ഒമാൻ എയർവേയ്സിന്റെ ഒരു വിമാനവും എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടു വിമാനങ്ങളും നെടുമ്പാശ്ശേരിയിലേക്ക് വഴി തിരിച്ചു വിട്ടു. രാത്രി 10.3ഓടെ ടയർ മാറ്റി ഇട്ട ശേഷം സ്പൈസ് ജെറ്റ് വിമാനം മടങ്ങിപ്പോയി.

  ഇറങ്ങുന്ന സമയത്ത് വിമാനത്തിന്റെ മുഴുവൻ ഭാരവും ടയറുകളിൽ ചുമത്തപ്പെടും. ലാൻഡ് ചെയ്യുന്ന സമയത്തു ടയർ പൊട്ടിയിരുന്നെങ്കിൽ തീ പിടിക്കാൻ ഉള്ള സാധ്യത കൂടുമായിരുന്നു. ലാൻഡ് ചെയ്ത് ഓടി തുടങ്ങിയ ശേഷം ടയർ പൊട്ടിയത് കൊണ്ടാണ് ദുരന്തം വഴി മാറിയത്.

  ടേബിൾ ടോപ്പ് റൺവേ ആണ് കരിപ്പൂരിൽ ഉള്ളത്. ടേബിൾ ടോപ്പ് റൺവേകൾക്ക്‌ ദൈർഘ്യം കുറവാകും എന്നതിനാൽ ലാൻഡ് ചെയ്താൽ ഏറെ ദൂരം വിമാനം ഓടിക്കാനും സാധിക്കില്ല. ഇത്തരം വിമാനത്താവളങ്ങളിൽ വിമാനം  ഇറക്കുവാൻ സാങ്കേതിക വൈദഗ്ദ്യം കൂടുതൽ ആവശ്യമാണ്. അതിനാൽ ലാൻഡിങ് സമയത്ത് പൈലറ്റിന്  സംഭവിക്കുന്ന ചെറിയ പിഴവ് പോലും ദുരന്തത്തിന് വഴിവച്ചേക്കാം.

  കുന്നുകളുടെ മുകൾ ഭാഗം സമതലമാക്കിയാണ് മിക്ക
  ടേബിൾ ടോപ്പ് റൺവേകളും നിർമിച്ചിട്ടുള്ളത്. ആയതിനാൽ ചെറിയ പിഴവ് പോലും വലിയ അപകടങ്ങൾക്ക് കാരണമാകും. മംഗലാപുരം  ആണ് ടേബിൾ ടോപ് റൺവേ ഉള്ള മറ്റൊരു വിമാത്താവളം.
  First published:
  )}